കുട്ടികളുടെ നേതൃത്വത്തിൽ മികച്ചൊരു എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി  നടത്തപ്പെടുന്നു. വിവിധ തരത്തിലുള്ള പച്ചക്കറികളും ചെടികളും ഗ്രോബാഗിൽ നട്ടിട്ടുണ്ട്.  കുട്ടികൾ തന്നെയാണ് ഈ ചെടികളുടെ പരിപാലനവും മറ്റും നടത്തുന്നത്. ശ്രീമതി ശിവപ്രിയ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.