അമ്മയാം ഭൂമി

ഇന്നലെ ഞാൻ കണ്ട സ്വപ്നം
എൻറെ അമ്മയാം ഭൂമി തൻ ചിത്രം
പൂക്കൾ ചിരിക്കുന്നു കിളികൾ പറക്കുന്നു
സ്വസ്ഥശാന്തമായൊഴുകുന്നു നദികൾ
 
 കേട്ടില്ല ഘോരമാം ശബ്ദം
കണ്ടില്ല മാലിന്യം ഒന്നും
അമ്മ തൻ താരാട്ടു പോലെ
 പ്രകൃതി ചൊരിയുന്ന കവിതകൾ മാത്രം

സ്വപ്നങ്ങൾ മറയുന്ന നേരം
 കണ്ടു ഞാൻ അമ്മതൻ കോലം
കണ്ണുനീർ വാർത്തു തൻ മക്കൾക്കുവേണ്ടി
കിതച്ചുകൊണ്ടൂഴലുന്നൊരമ്മ

അമ്മതൻ മാറിലേക്ക് ഒഴുകുന്ന വിഷബീജ
മൊന്നാകെ ആർത്തു വളർന്നു
കരളിലേക്കാഴ്ന്നിറങ്ങുന്ന വേരിലോ
 അമ്മതൻ ചുടുരക്തമല്ലേ

തണലേകുമെന്നോർത്തു നമ്മൾ
 സുഖ ചിന്തയിൽ നട്ടൊരു വൃക്ഷം
രോഗമാംപൂക്കൾ വിരിയിച്ചു
പിന്നെ മരണമാം കായ്കൾ പൊഴിച്ചു

വെട്ടി മാറ്റാം ശുചിയാക്കാം എൻറെ
കൂട്ടുകാരെ ഒന്നായി ശ്രമിക്കാം
നല്ല സ്വപ്നങ്ങൾ കാണാം നമുക്കീ
അമ്മയാം ഭൂമിയോടൊപ്പം

ബ്ലസ്സൻ വിപിൻ
5 ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത