ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പോരാ‍ട്ടം

പോരാ‍ട്ടം

പോരാടുവാൻ നേരമായിന്നു
കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം ,നമുക്കീ ദുരന്തത്തിൻ
 അലയടികളിൽനിന്ന് മുക്തി നേടാം
ഒഴിവാക്കിടം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട നാം പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
മറിച്ചു ഒരു ജനതയെ തന്നെയല്ലോ
ആരോഗ്യരക്ഷയ്ക്കു നൽകും
നിർദേശങ്ങൾ പാലിച്ചിടാം
മടിച്ചിടാതെ ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടം ഭയന്നിടാതെ
ഈ നല്ല നാളുകൾ നമ്മൾ സമർപ്പിക്കും
ഈ കൊച്ചുഭൂമി തൻ നന്മയ്ക്കായി.
 

ലിയ അന്ന കുരുവിള
7 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത