കൊറോണ

എൻ ഭൂമിയിൽ ദുഷിച്ച അതിഥിയായി വന്നു നീ...
എൻ ജനതയുടെ ശരീരത്തിൽ കയറി നീ...
എൻ സമൂഹത്തിൽ പടർന്നു നീ ...
എൻ ജനതയുടെ ഭയാനകരമായ മൃത്യുവിനെ തിന്നു നീ ...
എൻ രാജ്യത്തിന്റെ സാമ്പത്തിക ക്ഷേമത്തിൽ വസിച്ചു നീ ....
എൻ പാവങ്ങളുടെ അന്നത്തിനുള്ള മാർഗ്ഗം നശിപ്പിച്ചു നീ ...
എൻ സമൂഹത്തിൽ സന്ധ്യാ സമയം ഉണ്ടാകുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളും ചിരികളും നിർത്തി നീ ...
എൻ ജനതക്കിടയിൽ അകലം പ്രാപിച്ചു നീ ...
അങ്ങ് മറുനാട്ടിൽ തൻ കുടുംബത്തിന് വയറു നിറക്കാൻ വേണ്ടി ജോലി ചെയ്യുന്ന പ്രവാസികളെ വേദനിപ്പിച്ചു...
നാലുചുമരുകൾക്കുള്ളിൽ പൂട്ടി അവരുടെ ദുഖത്തേ മൂർപ്പിച്ചു ......
പക്ഷേ.. കൊറോണ എന്ന മഹാമാരിയേ .... നീ കുറിച്ചുവെക്കുവിൻ
അധികക്കാലം കേരളത്തിൽ വസിക്കില്ല .....
കാരണം തൻ ജീവനേക്കാളും മറ്റു ജീവൻ പ്രധാന്യം നൽകുന്ന ഡോക്ടർമാരുടെയും നെഴ്സ്മാരുടെയും
ഏത് മഹാമാരി വന്നാലും അതിനെ തോൽപ്പിക്കാൻ കരുത്തുള്ളതും
എന്ത് വന്നാലും നാം എല്ലാം ഒന്നാണ് എന്ന് പറയുകയും
കൈകോർത്ത് നിൽക്കുന്ന മലയാളികളുടെ നാടാണ് ......
      

        ഫിദ ഫാത്തിമ്മ എം ട്ടി

ഫിദ ഫാത്തിമ്മ എം ട്ടി
9 C ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത