ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

എന്റെ കൊറോണക്കാലം

ഇത് കൊറോണക്കാലം, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വന്ന മഹാമാരി. കുട്ടികൾക്കെല്ലാം ഈ അവധിക്കാലം പ്രതീക്ഷിച്ചതുപോലെയായിരുന്നുല്ല. പുറത്തിറങ്ങാനോ, നമുക്കിഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുവാനോ കഴിയുന്നില്ല. ഞാനെന്റെ കോഴിക്കോടുള്ള അമ്മവീട്ടിലാണ്. കോഴിക്കോട്ടേയ്ക്ക് വന്നിട്ട് രണ്ട് മാസത്തോളമായി. അപ്പയേയും അമ്മയേയും കാണാത്തതിൽ വിഷമമുണ്ട്, പെട്ടന്നൊന്നും അവരുടെ അടുത്തേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നറിയാം. വിഷമിച്ചിരിന്നിട്ട് കാര്യമില്ല. ലോകത്താകമാനം പടർന്നു പിടിച്ച മഹാമാരി മാറണമെങ്കിൽ നമ്മളോരോരുത്തരും കരുതിയിരിക്കുക തന്നെ വേണം. ഈ അവധിക്കാലം ഓർമ്മയിൽ സൂക്ഷിക്കാൻ ഒത്തിരി അനുഭവങ്ങൾ എനിക്കുണ്ടായി. മരം കയറാൻ പഠിച്ചു, നീന്താൻ, മീൻപിടിക്കാൻ, ക്രിക്കറ്റുകളിക്കാൻ അങ്ങനെ പലതും. എന്റെ കൂട്ടുകാരൻ ഫിദൽ കൂടെയുള്ളത് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം. ഫിദുവിന്റെ മീനുകളേയും, അമ്മാമ്മയുടെ പച്ചക്കറിത്തോട്ടത്തിലെ വിളകളെയും പരിചരിച്ചും, ഫിദുവിനൊപ്പം കളിച്ചും, അമ്മാമ്മയുടെ ചക്കവിഭവങ്ങളും മാമ്പഴപ്പുളിശ്ശേരിയും കഴിച്ച്… കാണാത്തകാഴ്ചകളൊക്കെ കണ്ട് എന്റെ കൊറോണക്കാലം ഞാനറിയാതെ ഓരോദിവസവും കഴിഞ്ഞുപോവുകയാണ്… രോഗങ്ങളില്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ലോകത്തിനായി കാത്തിരിക്കുന്നു, പ്രതീക്ഷയോടെ…

ഇതൾ പി എസ്
4 B ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം