പ്രകൃതി


കേരളമണ്ണാകെ തിങ്ങിനിറഞ്ഞിടും
കേരവൃക്ഷമെങ്ങും തിങ്ങിനിൽക്കെ
നമ്മളായിത്തന്നെ പരിപാലിച്ചീടുന്ന
പ്രകൃതി ഹായ് എന്തുഭംഗി
ചപ്പുചവറുകൾ വാരിവിതറി
ഇന്നിതാ പ്രകൃതിയെ കൊന്നിടുന്നു
നമ്മളാൽത്തന്നെ പലവിധരോഗങ്ങൾ
കൈവശമാക്കി നശിച്ചിടുന്നു
നമ്മളിലോരോന്നും നശിച്ചിടുമ്പോൾ
നമ്മളാൽത്തന്നെ നിലവിളിക്കേ
നമ്മളാൽത്തന്നെ നശിപ്പിച്ചലോകത്തെ
ഒന്നായിത്തന്നെ കരംകോർത്തിടാം

അജയ് എ
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത