കൊറോണനാട് വാണിടും കാലം
കള്ളവുമില്ല ചതിയുമില്ല
ആൾ കൂട്ടങ്ങൾ ഒന്നുമില്ല
വീട്ടിൽ കുത്തിയിരിപ്പുമാത്രം
ഷാപ്പുകൾ എല്ലാം അടച്ചുപൂട്ടി
വീട്ടിൽ സമാധാനം മാത്രമായി
മദ്യം കുടിച്ചവർ വീട്ടിൽ പോലും
കഞ്ഞി കുടിച്ചാലും സാരമില്ല
ആടി നടന്നവർ നേരയായി
നേരെ നടക്കാൻ തുടങ്ങിയവർ
തിക്കും തിരക്കുകൾ ഒന്നുമില്ല
റോഡപകടങ്ങൾ തീരെയില്ല
വട്ടം കൂടാനും കൂടിച്ചേരാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലന്ന പരാതിയില്ല
നേരമില്ലന്ന തോന്നലില്ല
ആരുമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി കൂടി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാവരും ഒന്നായ് ചേർന്ന് നിന്നാൽ
വിജയം വരിക്കും ലോകമെങ്ങും