ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/ശുചിത്വമാണാരോഗ്യം
ശുചിത്വമാണാരോഗ്യം
“അമ്മേ ചോറ് താ എനിക്ക് വിശക്കണൂ..” ഉച്ചവെയിലിൽ കളിച്ചു വിയർത്ത് കളിസ്ഥലത്ത് നിന്നു നേരിട്ടു കയറി വന്ന്, വിളമ്പി വച്ചിരുന്ന ചൊറിലേയ്ക്ക് കയ്യിട്ട ശംഭുവിനെ അമ്മ ഒരടി വച്ച് കൊടുത്തു. “അമ്മെപ്പോന്തിനാ എന്നെ തല്ല്യെ” ദേഷ്യത്തോടെ അവൻ അമ്മ്യെ നോക്കി. “പിന്നല്ലാതെ , ഈനേരം വരെ കണ്ണികണ്ടിടത്തൊക്കെ കളിച്ചു വന്നിട്ട് നേരെ ഡൈനിംഗ് ടേബ്ളിലേയ്ക്ക് വര്യണോ ചെയ്യണേ. ഒരു വൃത്തില്ല്യ വെടുപ്പുല്ല്യ”, സുജാത പറഞ്ഞു . ഇവനെ അങ്ങനെ വീട്ടൽ പറ്റില്ല , ഇതൊക്കെ ഇപ്പോ പഠിപ്പിച്ചേല്ലേൽ പിന്നെ വല്ല്യ പാടാവും . അവർ പറഞ്ഞു നിർത്തി. കയ്യും കഴുകി ശംഭു തിരിച്ചുവന്നപ്പോൾ അച്ഛൻ പറഞ്ഞു “ നമ്മുടെ നാരായണി ടീച്ചർഡെ മോളില്ലേ എന്താ അവൾടെ പേര് ? “ആ പിഎച്ച്‌ഡി ക്കു പടിക്കണ കൂട്ടിയല്ലേ, അനുശ്രീ” “അത് തന്നെ.” പ്രസന്നൻ ശംഭുവിനെയും കൂട്ടി അനുശ്രീയുടെ വീട്ടിലെത്തി .” “ടീച്ചറേ” എന്താ അച്ഛനും മോനും കൂടെ ഈ നട്ടുച്ചക്ക് , ഞാനൊന്നു മയങ്ങാൻ പോവായിരുന്നു , കേറിയിരിക്കൂ ...” “അനുശ്രീയുണ്ടോ ടീച്ചറേ “ “ഉണ്ടല്ലോ , എന്താപ്പോ , മോളെ അനൂ ഒന്നിപ്പ്രത്ത് വരൂ , ദേ ശംഭൂം അച്ഛനും വന്നിരിക്കന്നൂ, കുട്ട്യേ ഒന്നു കാണാൻ , എന്താന്നു വച്ച സംസാരിക്കൂ , അമ്മ ഒന്നു കിടക്കട്ടെ “ ഉമ്മറത്തേയ്ക്ക് കടന്നു വന്ന അനുശ്രീയെ നോക്കി പ്രസന്നാൺ ചിരിച്ചു “എന്ത പ്രസന്നേട്ട” ദ ഇവനു വൃത്തീം വെടിപ്പിനെയും പറ്റി എത്ര പറഞ്ഞാലും മനസിലാവില്ല , നേരവണ്ണം കുളിക്കേമില്ല, ഡ്രസ് അവിടെം ഇവിടേം കൊണ്ടോന്നു വയ്ക്കും , അനുവിൻറെ വിഷയം മൈക്രോ ബൈയോളജി അല്ലേ “ അനുവൊന്നു ചിരിച്ചു , “ ചേട്ടൻ പോയിക്കോളൂ ഞാനിവനെ പറഞ്ഞു മനസിലാക്കിക്കാം . പ്രസന്നൻ പോയപ്പോൾ അനു ശംഭുവിനോടൂ പറഞ്ഞു . നീയോന്നു വന്നേ ഒരൂട്ടം കാണിച്ചു തരാം. അനുവിൻറെ പഠനമുറിയിലെ മേശമേൽ വച്ചിരുന്ന എലെക്ട്രോ മൈക്രോസ്കോപ്പിന്റെ കവർ പതുക്കെ നീക്കി . “ശംഭു നിന്റെ വിരൽ ഒന്നു ദാ ഇവിടെ വച്ചേ നോക്കട്ടെ “ കണ്ണിൽ നിറഞ്ഞ ആകാംഷയോടെയും അതിലേറെ പരിഭ്രമത്തോടെയും ശംഭു സ്വന്തം കൈവിരൽ മിക്രോസ്കോപ്പിലെ സ്ലൈഡിലേക്ക് വച്ചു. “ഇനി നീയിതിലൂടെയൊന്ന് നോക്കിക്കേ “ അനു പറഞ്ഞതിലൂടെ എത്തിനോക്കിയ ശംഭു ഒന്നു ഞെട്ടി പിന്മാറി. കൈ നിറയെ ഭീകര ജീവികൾ അരിച്ച് നടക്കുന്നു , അതും കൂരംബുപോലെ ദേഹംനിറയെ മുള്ളുകൾ പോലെ എന്തൊക്കെയോ ഉള്ള ജീവികൾ . അയ്യോ ഇത്രേയും കഴുകിയ കയ്യിലാണോ ഇവറ്റകൾ കൂട്ടമായി പാർക്കുന്നത്. അവൻ കയ്യുകൾ ഷർട്ടിൽ ഇറുകെ തുടച്ചു. പിന്നെ പേടിയോടെ മൈക്രോസ്കോപ്പിലേയ്ക്ക് തുറിച്ചു നോക്കി . അവന് മന പുരട്ടിയെടുത്തു, അറിയാതേ ഒരു പേടി അവന്റെ മനസ്സിൽ കയറിക്കൂടി .കണ്ണിൽ നിന്നും കണ്ണുനീർ കുതിച്ചു ചാടി . “ നീയെന്തിനാ കരയുന്നെ” ഇപ്പോ മനസ്സിലായോ എത്ര മാത്രം കീടാണുക്കളാണ് നിന്റെ കയ്യിലുള്ളതെന്ന് . ഈ അന്തരീക്ഷം നിറയെ ഇതുപോലുള്ള ബാക്ടീരിയകളും വൈറസുകളും മറ്റ് ചില കീടാണുക്കളും ജീവിച്ചിരിപ്പുണ്ട് . അവ നമ്മുടെ ശരീരത്തിൽ കയറുന്നത് കയ്യിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയുമൊക്കെയാണ് . നമ്മുടെ ശരീരത്തിൽ പ്രവേശിച്ചതിന് ശേഷംനമ്മുടെ ആന്റിബോഡി യുമായി പ്രതിപ്രവർത്തനം ചെയ്തു നമുക്ക് പല രോഗങ്ങളും വരുത്തുന്നു . എന്തു കഴിക്കുന്നതിനെക്കാൾ മുന്പെ കയ്യും വായും നന്നായിട്ടു കഴുകണം. കയ്യുകൾ സോപ്പ് ഉപയോഗിച്ച് കഴുകണം . ദിവസവും രണ്ടു നേരം കുളിക്കണം . ഇല്ലെങ്കിൽ നമുക്ക് മാരകമായ പല രോഗങ്ങളും വന്ന് ചേരും . അതാണ് മുതിർന്നവർ കയ്യ് കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ എന്നു പറയുന്നതു , മനസിലായോ. ശുചിത്വമില്ലെങ്കിൽ വളരെ ചെറുപ്പത്തിലെ തന്നെ രോഗത്തിന് അടിമപ്പെടും നമ്മൾ .” എന്തോ വലിയ കാര്യം സാധിച്ച മട്ടിലായിരുന്നു ശംഭു തിരിച്ചു വീട്ടിലേയ്ക്ക് പോയത്. “അമ്മേ ഞാനിപ്പോ കുളിച്ചിട്ടു വരാട്ടോ , നാലുമണിപ്പാലഹാരം എന്നിട്ടെ കഴിക്കന്നുള്ളൂ” ഇത് പറഞ്ഞവൻ നേരെ കുളിമുറിയിലേയ്ക്ക് നടന്നു . പിറ്റെന്നു, തിങ്കളാഴ്ചാ നടന്ന PTA മീറ്റിങ്ങിൽ വച്ച് നാരായണി ടീച്ചറെ കണ്ടപ്പോൾ സുജാത പറഞ്ഞു “ അനുശ്രീ യോട് ഒരു വലിയ നന്ദി പറയണേ , ശംഭു ആളാകെ മാറി, അവനിപ്പോ രണ്ടുനേരം കുളിക്കും . കഴിക്കുന്നതിന് മുന്പ് കയ്യും മുഖവും സോപ്പിട്ടു നന്നായി കഴുകും .ടോയിലേറ്റിൽ പോയി വന്നാലും കയ്യുകൾ നന്നായി കഴുകും . നന്ദി ടീച്ചർ .”
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |