ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം 

പ്രകൃതി നമ്മുടെ അമ്മയാണ് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോ മനുഷ്യരുടെയും കർത്തവ്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് നമ്മൾ മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്നത് മരങ്ങൾ വെട്ടി നശിപ്പിച്ചും,  വയലുകൾ നികത്തി ഫാക്ടറികൾ നിർമ്മിച് നമ്മൾ മനുഷ്യർ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു.  മനുഷ്യർക്ക് ആവശ്യമായ ശുദ്ധവായുവും ശുദ്ധജലവും നൽകുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ ഭാഗമായി മരങ്ങൾ ചെടികൾ മലകൾ കാടുകൾ പുഴകൾ പർവ്വതങ്ങൾ കടൽ കായൽ ശ്വസിക്കുന്ന വായുവും ഇവയെല്ലാം മനുഷ്യർ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ഇല്ലാതാക്കുകയാണ്. നഗരങ്ങളിൽ പ്രധാനമായും കണ്ടുവരുന്നതായി തീർന്നിരിക്കുന്നു മലിനീകരണം. നഗരങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുത് കുടിവെള്ളത്തിനും,ശുചികരണത്തിനും  നമ്മുടെ പ്രകൃതിക്ക് മറ്റൊരു വെല്ലുവിളിയായി തീർന്നിരിക്കുന്നു പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതിലൂടെ പലവിധ രോഗങ്ങൾ ഉണ്ടാകുന്നു അതോടൊപ്പം പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം വായു മലിനീകരണത്തിന് കാരണമാകുന്നു. ഇന്ന് നമ്മുടെ ചില സ്രോതസ്സുകളായ പുഴകളും തോടുകളും കനാലുകളും കായലുകളും പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇത് ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം,  വാഹനങ്ങളിൽ നിന്നുള്ള പുക, ഫാക്ടറിയിൽ നിന്നും വരുന്ന വാതകം എല്ലാം കാരണം പ്രകൃതിയിലെ ഓസോൺ പാളികളിൽ വിള്ളൽ വീഴുന്നു ഇത് സൂര്യപ്രകാശം നേരിട്ട്  ഭൂമിയിൽ എത്തുന്നതിന് കാരണമാകുന്ന. സൂര്യപ്രകാശം ഭൂമിയിൽ നേരിട്ട് പതിച്ചാൽ അത് സൂര്യാഘാതത്തിന് കാരണമാകുന്നു.  മരങ്ങൾ പ്രകൃതി നമുക്കു നൽകിയ വരദാനമാണ്.ഈ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്തിലൂടെ മഴ കുറയുന്നു, മണ്ണൊലിച്ചിൽ ഉണ്ടാകുന്നു.  മരങ്ങൾ നട്ടും, വയലുകൾ നികത്താതിരിക്കുകയും,ഫാക്ടറികൾ നിർമ്മിക്കുന്നത് കുറയ്ക്കുന്നതിലൂടെയും,  പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാനാകും. പരിസ്ഥിതിയെ മലിനമാക്കുന്നു രീതിയിലുള്ള ഒരു പ്രവർത്തിയും നമ്മൾ മനുഷ്യർ ചെയ്യാതിരിക്കുക. പ്രകൃതി  നമുക്ക് എന്തെല്ലാം ചെയ്തു തരുന്നുണ്ട് താമസിക്കാൻ സ്ഥലം,  ശ്വസിക്കാൻ വായു, കുടിക്കാൻ  ജലം, കഴിക്കാൻ  ഭക്ഷണം  ഇതെല്ലാം ചെയ്തു തരുന്ന നമ്മുടെ പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം എന്നത് അത്യാവശ്യമാണ്. പുഴകളും തോടുകളും അരുവികളും നമുക്ക് ശുദ്ധജലം തരുന്നവയാണ്   ഇവയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക,   ജലസ്രോതസ്സുകളുടെ അടുത്ത ഫാക്ടറികൾ പണിയാതിരിക്കുക,  അടുത്തടുത്ത്  ഫാക്ടറികളും വീടുകളും പണിയാതിരിക്കുക  അങ്ങനെ ചെയ്യുന്നതിലൂടെ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതാകും.അത് പ്രളയത്തിന്  വരെ കാരണമായേക്കാം.

 പരിസ്ഥിതി സംരക്ഷണം പോലെ തന്നെ പ്രാധാന്യമാണ് പരിസരശുചിത്വം.നമ്മുടെ വീടും പരിസരവും വൃത്തിയായി എപ്പോഴും ഇരിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ  ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.  പ്ലാസ്റ്റിക് ഉത്പന്നങ്ങളാൽ വീടും പരിസരവും മലിനീകരണം ആകാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലോ പരിസരത്തോ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാൽ അത്‌ കളയാൻ പ്രത്യേകം ശ്രദ്ധിക്കണം.  പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തിശുചിത്വം ഇവ രണ്ടും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ  സഹായിക്കുന്നു.   ദിവസവും ശരീരം വൃത്തിയാക്കുക എന്നത് നിർബന്ധമാണ്. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക അങ്ങനെ ചെയ്താൽ രോഗങ്ങളും കുറയും. കടകളിലെ വിഷം അടങ്ങിയ പച്ചക്കറികൾ പരമാവധി ഒഴിവാക്കുക പകരം വീടുകളിൽ പച്ചക്കറികൾ നട്ടുപിടിപികുക.   ഇന്ന് നമ്മുടെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീകര വൈറസ് ആണ് കോവിഡ് - 19 ( കൊറോണ )  പ്രളയത്തിനുശേഷം നമ്മുടെ ലോകത്തെ തന്നെ വിഴുങ്ങിയ ഒരു വൈറസ് ആണ് കോവിഡ് - 19 ( കൊറോണ ).  പരിസര ശുചിത്വം വ്യക്തി ശുചിത്വം രോഗപ്രതിരോധശേഷി എന്നീ മൂന്നു മാർഗങ്ങളാണ് ഈ വൈറസിനെ തുരത്താൻ നമ്മുടെ കയ്യിലുള്ളത്   ഇതിൽ ഏറ്റവും പ്രധാനം വ്യക്തിശുചിത്വം ആണ് ഇവ കൃത്യമായി പാലിച്ചാൽ നമുക്ക് കോവിഡ് -19 എന്ന ഭീകര വൈറസിൽ നിന്നും നമ്മുടെ ലോകത്തെ രക്ഷിക്കാനാകും.

KEERTHANA ANI
9 D ബി എച് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം