ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ

പരിസ്ഥിതി പ്രശ്നങ്ങൾ


ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. പരിസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ചുറ്റുപാടുകളെ ആണ്‌. നമ്മുടെ ചുറ്റുപാടുകൾ ശുചിത്വം ഉള്ളതായിരിക്കണം. നമ്മുടെ വീടുകൾ വൃത്തിയാക്കുന്നത് പോലെ നമ്മുടെ ചുറ്റുപാടുകളും വൃത്തി ആക്കേണ്ടത് അനിവാര്യമാണ് .ചപ്പുചവറുകൾ പരിസ്ഥിതിയിലെ ക്ക്‌ വലിച്ചെറിയരുത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, തുണികൾ ഇവയെല്ലാം കത്തിക്കരുത്. കത്തിച്ചാൽ അതിൽ നിന്ന് വമിക്കുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. അത് മനുഷ്യർ ശ്വസിക്കുന്നത് മൂലം ക്യാൻസറും മറ്റ്‌ മാരക രോഗങ്ങളും പിടിപെടുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു നാം ജീവിക്കുന്നു.ചുറ്റുപാടുകൾ മലിനമാക്കി കൊണ്ടിരിക്കുന്നു. പാടങ്ങൾ നികത്തിയും ,മണൽ വാരി പുഴ നശിപ്പിച്ചും, വനങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യർ മാലിന്യങ്ങൾ വലിച്ചെറിഞ്ഞും പരിസ്ഥിതിയെ നശിപ്പിക്കുന്നു.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കടമയാണ്. നമ്മുടെ ആരോഗ്യം നിലനിർത്തുന്ന മുഖ്യ ഘടകമാണ് ശുചിത്വം.പ്രധാനമായും അസുഖങ്ങൾ ഉണ്ടാകുന്നത് ശുചിതമില്ലയ്മ മൂലമാണ്...... ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, രാവിലെയും, രാത്രിയും പല്ലുകൾ വൃത്തിയാക്കുക,ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ ശുചിയാക്കുക , ടോയ്‌ലറ്റിൽ പോയതിനു ശേഷവും കൈകൾ സോപ്പിട്ടു കഴുകുക, ഇവയെല്ലാം കൃത്യമായി ചെയ്യുന്നത് മൂലം പല വിധ രോഗങ്ങളെയും തടയാൻ കഴിയുന്നു.വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം കീടാണുക്കൾ ഉണ്ടാകുന്നു.കീടാനുക്കളെ നമുക്കു കാണാൻ കഴിയില്ല. മനുഷ്യരുടെ ശരീരത്തിൽ കയറിപറ്റി രോഗങ്ങൾ പരത്തുകയാണ് രോഗാണുക്കൾ ചെയ്യുന്നത്. ശരിയായ ശുചിത്വം വഴി നല്ല ആരോഗ്യം വീണ്ടെടുക്കാം.                           രോഗപ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്.രോഗം വന്നിട്ട് ചികിത്സിക്കുന്ന തിനേക്കൾ നല്ലത് രോഗം വരാതെ നോക്കുനനതാണ്. രോഗം വന്നാൽ കൃത്യമായ സമയങ്ങളിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ നാം മുൻകരുതലുകൾ എടുക്കണം. വൈറ്റമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക..രോഗികൾ ആയവർ മുടങ്ങാതെ മരുന്നുകൾ കഴിയ്ക്കുക.... തിളപ്പിച്ചാറിയ വെള്ളം കുടിക്കുക..... ശരീര ശുചിത്വം പാലിക്കുക......എപ്പോഴും സോപ്പിട്ട് കൈകൾ കഴുകി വൃത്തിയാക്കുക...... ഇന്നത്തെ ചുറ്റുപാടിൽ (കൊറോണ) മാസ്‌ക് ധരിക്കുക.. സാമൂഹിക അകലം പാലിക്കുക.....ആൾകൂട്ടങ്ങൾ ഒഴിവാക്കുക.....               ഇതെല്ലാം പാലിച്ചു മുന്നേറിയാൽ രോഗവിമുക്ത കേരളത്തെ പടുത്തുയർത്താം..


Henson. Martin
9 C ബി എഛ് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം