പൊരുതണം പൊരുതി നേടീടണം നിസ്സഹായമീ അവസ്ഥയിൽ ഒരുമയോടെ ചേരണം വ്യത്തിയും വെടിപ്പും മേറ്റം മഹത്തരമെന്നിയണം മഹാമാരിയെ ചെറുത്ത് നിൽക്കുവാൻ ഒരുമയോടെ പൊരുതണം തുല്യ ദുഃഖ വാടിയിൽ തളർന്നു വാടിടാതിരിയ്ക്കണം നിശ്ചയിക്കണം കൊറോണയേ തുരത്തിടാൻ ഞാനും നീയും മെന്നതല്ല നമ്മളായി നിൽക്കണം അകലെയെങ്കിലും നാമരുകിലായി ചേരണം അഹന്തതൻ പേരിലെത്ര നീതികേടുകൾ ചെയ്യ്തു നാം സ്വാർത്ഥമേറിയെത്ര ജീവനുകൾ ചുട്ടെരിച്ചു നാം പഠിച്ചിടാം പാഠങ്ങൾ നൻമതൻ വെളിച്ചമായ് നല്ല നാളെകൾ തൻ പൊൻപുലരി വിടർത്തിടാൻ
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത