ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/അതിജീവിക്കാം

അതിജീവിക്കാം

 ഞങ്ങൾക്ക് പൊള്ളുന്നുണ്ട് സൂര്യാ.....
നീ ഇങ്ങനെ നോക്കരുത്.
വേനലിന്റെ പേടി സ്വപ്നമായ സൂര്യാഘാതവും വന്നെത്തി.
വേനലും തുടങ്ങിയല്ലോ
പ്രളയം കഴിഞ്ഞ് കരകയറി
അപ്പോഴാണ് ഇതാവന്നു
കൊറോണ എന്ന മഹാവ്യാധി
എന്തു ചെയ്യും നാം എങ്ങനെ ജീവിക്കും?
ഇപ്പോഴും നിശ്ചലമായി കിടക്കുകയാണ്
വിദ്യാലയങ്ങളും ആരാധനാലയങ്ങളും.
ഈ കാലം ഇതെങ്ങോട്ടാണി പോകുന്നത്?
ഒഴിഞ്ഞു കിടക്കുകയാണിന്നി
ഓരോ പൂര പറമ്പും.
ഒരവധിക്കാലമായിട്ട് ഒത്തുകൂടാനോ
സന്തോഷങ്ങൾ പങ്കിടാനോ കഴിയുന്നിലല്ലോ.......
അതിജീവിക്കണം നാം ഈ മഹാവ്യാധിയെ........
ഈ ലോകത്തുനിന്നു തന്നെ തുടച്ചു നീക്കാം
ഈ മഹാവ്യാധിയെ....
ഒറ്റക്കെട്ടായി നിന്ന്
ഒത്തൊരമയോടെ........
അതിജീവിക്കണം നാം ഈ മഹാവ്യാധിയെ....

അശ്വതി ചന്ദ്രൻ
9 C ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത