ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/ഉദ്യാനം

സ്കൂൾ ഉദ്യാനത്തിൽ ജൈവ വൈവിധ്യം നിലനിർത്തുന്നതിന്റെ ഭാഗമായി ഔഷധ ചെടികളും , വിവിധയിനം സംരക്ഷണ മൂല്യമുള്ള മരങ്ങളും , അലങ്കാരസസ്യങ്ങളും നട്ട് ചരി പാലിച്ചു വരുന്നു. ഇവയുടെ ശരിയായുള്ള പഠനത്തിനായി Common name, scientific name എന്നിവയടങ്ങുന്ന Board കൾ സ്ഥാപിച്ചു.

ജൂൺ 5. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്‍കൂൾ അങ്കണത്തിൽ അശോകതൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്കു കൊടുത്ത മരങ്ങൾ നട്ടു പരിപാലിക്കുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുത്തു. നിലവിലുള്ള സ്കൂൾ ഉദ്യാനത്തിൽ കൂടുതൽ ചെടികൾ വച്ചു പിടിപ്പിച്ചു. സ്കൂളിലെ ശലഭപാർക്കിൽ ശലഭങ്ങളെ നിരീക്ഷിക്കുവാൻ ഒരു വിഭാഗം കുട്ടികളെ ചുമതലപ്പെടുത്തി. ജൈവവൈവിധ്യത്തിൽ ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനായി ദശപുഷ്പങ്ങൾ,ദശമൂലങ്ങൾ, പഞ്ചമൂലങ്ങൾ തുടങ്ങിയവ ശേഖരിച്ച് നട്ടു പിടിപ്പിച്ചു. നിലവിലുള്ള ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധ സസ്യങ്ങൾ വച്ചുപടിപ്പിച്ചു. എട്ടാം ക്ലാസ്സിലെ കൃഷിയുടെ പാഠവുമായി ബന്ധപ്പെട്ട് സംയോജിത കൃഷി എന്നിവയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. കീട നിയന്ത്രത്തിന് ജൈവകീടനാശിനി കുട്ടികൾ തന്നെ തയ്യാറാക്കി, നിലവിലുള്ള സ്കൂളിലെ വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടി സ്കൂളിലെ ഉച്ചഭക്ഷത്തിനായി ഉപയോഗിക്കുന്നു. കേരളത്തലെ ജൈവകലവറകളുടെ ചിത്രം സംഘടപ്പക്കാൻ കുട്ടികൾക്ക് അസൈൻമെൻ്റ് കൊടുത്തു.