സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ ബാവോഡ്  എന്ന ദേശത്താണ് ബാവോഡ് ഈസ്റ്റ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. അഞ്ചരക്കണ്ടി പാളയത്തിലെ യശ:ശ്ശരീരനായ സി കെ അച്യുതൻ വൈദ്യരാണ് വിദ്യാലയ സ്ഥാപകൻ. അദ്ദേഹത്തിനു ശേഷം ശ്രീമതി എം ഗൗരി ടീച്ചറും അവരുടെ നിര്യാണത്തിനുശേഷം മക്കളുമാണ് സ്കൂൾ മാനേജ്മെന്റ്..

1927ൽ ഒരു എയ്ഡഡ് എലി മെന്ററി സ്കൂളായി   ഉയർത്തപ്പെട്ടു. 1958ൽ  അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1964 മുതൽ 1 മുതൽ 7 വരെ ക്ലാസുകൾ നടത്തപ്പെട്ട ഈ വിദ്യാലയത്തിൽ 90 - 91 കാലയളവിൽ പുതിയ ഡിവിഷൻ അനുവദിക്കപ്പെട്ടു.

കണ്ണൂർ സൗത്ത് സബ്ബ്ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് ബാവോഡ്  ഈസ്റ്റ് യുപി സ്കൂൾ. വളരെ നല്ല ക്ലാസ്മുറികൾ,  കുടിവെള്ള വിതരണ സൗകര്യം, മൂത്രപ്പുര,  കക്കൂസ്,  കളിസ്ഥലം, മൈക്ക് സെറ്റ്,  സൈക്കിൾ പഠനസൗകര്യം,  ലബോറട്ടറി,  ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,  ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം, എന്നിവയെല്ലാം ഈ വിദ്യാലയത്തിലെ സവിശേഷതകളാണ്. വിവിധ ക്ലബ്ബുകൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസ നിലവാരത്തിൽ എന്നും മുന്നിട്ടുനിന്ന വിദ്യാലയം. പാഠ്യേതര പ്രവർത്തനങ്ങളിലും ഒട്ടേറെ

അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

കായികരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വിദ്യാലയം കലാരംഗത്തും പിറകിലല്ല. ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.....