ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
സമകാലിക യുഗത്തിൽ ഏറ്റവും അധികം പരിഗണന അർഹിക്കുന്ന ഒരു വിഷയമാണ് " രോഗ പ്രതിരോധം". അതിന് ഏറ്റവും ആവിശ്യമായ ഘടകകമാണ് 'ശുചിത്വം'. അടുത്തതായി വരുന്നത് 'ആരോഗ്യം'. മൂന്നാമത്തേത് 'അത്യാ വിശമായ ആരോഗ്യ പരമായ വിഷയങ്ങളെക്കുറിച്ചും ശരിയായ ഭക്ഷണ ക്ര മങ്ങളെക്കുറിച്ചും ജീവിത ശൈലികളെക്കുറിച്ചുമുള്ള പരിജ്ഞാനം . ഈ വിഷയത്തെക്കുറിച്ച് ആഴമായി ചിന്തിച്ചാൽ നമുക്ക് ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങൾ ഒട്ടനവധിയാണ്. ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്നത് എന്തെന്നാൽ സ്വന്തം സ്വാർത്ഥയ്ക്കും സ്വന്തം കുടുംബത്തിന്റെ ശുചിത്വത്തിന്റെ പേരിലും മനുഷ്യർ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങൾ ചുറ്റുമുള്ളവർക്ക് നാശം വിതയ്ക്കുന്നു. എന്നാൽ ഈ പരാക്രമങ്ങൾ ചെയ്തു കൂട്ടുന്നവർ അറിയുന്നില്ല ഇത് ഭാവിയിൽ അവർക്ക് തന്നെ വിനയാകുമെന്ന്. ഈ ഘടകത്തിന് ഊന്നൽ നൽകുന്ന ഒരു കാഴ്ച എന്തെന്നാൽ പ്ലാസ്റ്റിക്ക് മുതലായ അജൈവ വസ്തുക്കൾ പരിസ്ഥിതിയിലേക്ക് തള്ളുന്നത്. വേറൊരു കാഴ്ച എന്തെന്നാൽ സ്വന്തം കുടുംബത്തിന്റെ ശുചിത്വത്തിന്‌വേണ്ടി തൊട്ടടുത്ത പറമ്പിലേക്ക് മാലിന്യം മുതലായവ തള്ളുന്ന ഒരു സമൂഹത്തെ നമ്മൾ ഇന്ന് കണ്ടുവരുന്നു. അടുത്തതായി ഇതുമായി ചേർന്ന് പോകുന്ന ചില വിഷയങ്ങൾ ഇവയൊക്കെയാണ്:- ഫാക്ടറിയിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും, പുകപടലങ്ങളും ഇവയെല്ലാം മനുഷ്യാരോഗ്യത്തിന് ഹാനികരമായ സ്രോതസുകളാണ് നല്ല അന്തരീക്ഷത്തിലെ നല്ല രോഗ പ്രതിരോധ ശേഷിയുള്ള വ്യക്തി നിലനിൽക്കൂ. ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിൽ സമ യാനിഷിടമായ ആഹാരക്രമവും യരിയായ പോഷകാഹാരവും പാലിക്കപ്പെടേണ്ടതാണ്. അടുത്തതായി ശരിയായ പരിജ്ഞാനമാണ് വേണ്ടത്. വിദ്യാഭ്യാസ കാലയളവിൽ ശരിയായ ജീവിത ശൈലികളും, ആഹാരക്രമങ്ങളെക്കുറിച്ചു ശുചിത്വത്തെ കുറിച്ചും അവബോധം കുട്ടികളിൽ ചെറുപ്പത്തിലെ വളർത്തിയെടുക്കേണ്ടത് വിദ്യഭ്യാസത്തിന്റെ ആവിശ്യകതയാണ്. എന്തെന്നാൽ നമ്മുടെ നിലനിൽപ്പിനു വേണ്ടിയാണ് നാം ജീവിക്കുന്നത് തന്നെ. അതുകൊണ്ട് രോഗ പ്രതിരോധശേഷിയെ കുറിച്ച് ചിന്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് ഉന്നൽ നൽക്കേണ്ടത് അത്യാവശ്യമാണ്. ഒരു പഴമൊഴി ഇങ്ങനെ പറയുന്നു- " ആരോഗ്യമുള്ള മനസ്സിലെ ആരോഗമുള്ള മനുഷ്യൻ കുടിയിരിക്കൂ". അതുകൊണ്ട് ചുറ്റുപാടും ആരോഗ്യപരമായ പരിസ്ഥിതി സൃഷ്ടിക്കെണ്ടത് നാം തന്നെയാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |