ഈ ലേഖനം 1949 മുതൽ ഇന്നു വരെയുള്ള കേരളത്തിലെ വിവിധ മന്ത്രിസഭകളിലെ അംഗങ്ങളേയും അവരുടെ വകുപ്പുകളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാണ്. മറ്റു വിവരങ്ങൾക്ക് കേരളാ നിയമസഭ എന്ന ലേഖനം കാണുക.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30-നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൌൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23-ന് തിരുവതാംകൂർ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌൺസിൽ യോഗം കൂടിയത്. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൌൺസിൽ സമ്മേളിച്ചു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891-ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898-ൽ ലെജിസ്ലേറ്റിവ് കൌൺസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.
1904 ആയപ്പോഴേക്കും ശ്രീമൂലം പ്രജാസഭ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. 1905 മെയ് 1- സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. കൌൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർക്കും വോട്ടവകാശം ലഭിച്ചു. 1932-ൽ ലെജിസ്ലേറ്റീവ് കൌൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948-ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.
1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിക്കപ്പെട്ടു.
പ്രീമിയർ എന്നറിയപ്പെട്ടിരുന്നത് മുഖ്യമന്ത്രിക്ക് തത്തുല്യമയ പദവിയാണ്. 1949ജൂലൈ 1 മുതൽ 1951മാർച്ച് 1 വരെയായിരുന്നു ഈ മന്ത്രിസഭയുടെ കാലാവധി. മന്ത്രിമാർ പലരും അതിനു മുന്നേ തന്നെ രാജിവച്ചൊഴിഞ്ഞു. മന്ത്രിസഭ താഴെക്കാണുന്ന പ്രകാരം ആയിരുന്നു.
ഏപ്രിൽ 51957 മുതൽ ജുലൈ 311959 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ഖ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്.(ലോകത്തിലെ ആദ്യത്തേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചണ്‌ഢി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.[1] 126 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്ന ഈ നിയമസഭയിൽ 60 സി.പി.ഐ. അംഗങ്ങളും 5 സി.പി.ഐ. സ്വതന്ത്രന്മാരും ചേർന്ന് 65 അംഗങ്ങളൂടെ സംഖ്യാബലമായിരുന്നു ആദ്യത്തെ മത്രിസഭയിലെ ഭരണകക്ഷിക്ക്. ഈ മന്ത്രിസഭയിലെ നിയമവകുപ്പ് മന്ത്രിയായിരുന്ന വി. ആർ. കൃഷ്ണയ്യർ, ആരോഗ്യവകുപ്പ് മന്ത്രി ഡോ. എ. ആർ മേനോൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി ജോസഫ് മുണ്ടശ്ശേരി എന്നീ മൂന്ന് മന്ത്രിമാർ അവരവരുടെ മേഖലയിൽ കഴിവ് തെളിച്ചവരുമായിരുന്നു. അംഗങ്ങളുടെ ശരാശരി പ്രായം വളരെ കുറവും ആയിരുന്നു. ഈ മന്ത്രിസഭയിലെ റവന്യൂ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയ്ക്ക് പ്രായം 38 വയ്സ്സുമാത്രമായിരുന്നു. സഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാഭായി. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ്ആയിരുന്നു[2].
(1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ) പട്ടം താണുപിള്ള ഗവർണരായി നിയമനം ലഭിച്ചതിനാൽ രാജി വയ്ക്കുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു