പഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/ക്ലബ്ബുകൾ/2025-26
സംസ്കൃത ക്ലബ്ബ് 2025-26
നമ്മുടെ സ്കൂളിൽ സംസ്കൃത ക്ലബ്ബ് ഓഗസ്റ്റ് മാസം ഇരുപതാം തീയതി സംസ്കൃത ദിനമായി ആചരിക്കുകയും അന്നേദിവസം സംസ്കൃത സ്പെഷ്യൽ അസംബ്ലി നടത്തുകയും തുടർന്ന് സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. സംസ്കൃത ക്ലബ്ബിന്റെ കൺവീനർ ആയി സംസ്കൃത അധ്യാപിക നിധിഷടീച്ചർ ക്ലബ്ബിന്റെ ചാർജ് ഏറ്റെടുത്തു. മാസത്തിൽ രണ്ട് തവണ സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളെ സംസ്കൃതഭാഷ മെച്ചപ്പെടുന്ന രീതിയിൽ ക്രിയാപദപരിചയം, സംസ്കൃതവായന, സംസ്കൃത അസംബ്ലി, എന്നിവ നടത്തി വരുന്നു..
.
ഗണിത ക്ലബ്ബ്
കുട്ടികൾക്ക് ഗണിതം വളരെ രസകരവും എളുപ്പവും ആകുന്ന തരത്തിൽ മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടി സംഘടിപ്പിച്ച ക്ലബ്ബാണ് ഗണിത ക്ലബ്ബ്. ഗണിത ക്ലബ്ബിന്റെ കൺവീനറായി ഗണിത അധ്യാപിക ശ്രീമതി സതി കുമാരി ടീച്ചർ ഈ ക്ലബ്ബിന്റെ ചാർജ് ഏറ്റെടുത്തു. കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പലതരത്തിലുള്ള ഗണിതക്രിയകൾ, ഗണിത കളികൾ( puzzle ), ഗണിത ചാർട്ട്, എന്നിവ ചെയ്തു വരുന്നു.
എക്കോ ക്ലബ്ബ്
വിദ്യാർഥികൾക്ക് പരിസ്ഥിതിയുമായും സസ്യങ്ങളുമായും താല്പര്യമുണ്ടാകുന്നതിന് വേണ്ടി സംഘടിപ്പിച്ച ക്ലബ്ബാണ്. എക്കോ ക്ലബ്ബിന്റെ ചുമതല ശ്രീമതി സജികുമാരിടീച്ചറിനാണ്.