സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലയാള സിനിമയെ പ്രോജ്ജ്വലമാക്കിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ മലയാളികളുടെ അഭിമാനമായ അനശ്വര കലാകാരൻ പ്രേം നസീറിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയമാണ് പ്രേം നസീർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.പ്രേം നസീറിന്റെ ജന്മഗൃഹത്തിനു സമീപമായാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഏകദേശം 38 വർഷത്തോളം മലയാള സിനിമയെ പ്രഭാപൂരിതമാക്കിയ മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന പ്രേം നസീർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കൂന്തള്ളൂർ ഭാഗത്തു സ്ഥിതി ചെയ്യുന്നു.

കീടാരക്കുടിയിൽ അഹമ്മദ് പിള്ളൈ ലബ്ബ കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി പാച്ചുപിള്ളയായിരുന്നു ആദ്യ ഹെ‍‍ഡ്മാസ്റ്റർ. 1969 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിനായി ട്രഷറിയിൽ അടക്കേണ്ടിയിരുന്ന തുക ശ്രീ പ്രേം നസീർ ആയിരുന്നു നൽകിയത് അതിനെ തുടർന്ന് ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972-ൽ എസ്.എസ്.എൽ.സി. പരീക്‌‌‌‍‍ഷാ കേന്ദ്രമായി. 1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. പത്മഭൂഷൺ‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990-ൽ സ്കൂളിന്റെ പേര് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ 'പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ' എന്നും അറിയപ്പെടുന്നു.

നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ ഓർമക്കായി ഒരു സ്‌മൃതിമണ്ഡപം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ വർഷവും ജനുവരി  ആം തീയതി  പ്രേം നസീർ അനുസ്മരണം വളരെ വിപുലമായി നമ്മുടെ സ്കൂളിൽ ആചരിക്കാറുണ്ട് .വിവിധരാഷ്ട്രീയ കക്ഷി നേതാക്കൾ ,സിനിമാതാരങ്ങൾ വിവിധ  മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ  വ്യക്തിത്വങ്ങൾ തുടങ്ങിയവർ  പ്രസ്തുത ചടങ്ങിനെ ധന്യമാക്കാറുണ്ട്. പ്രേം നാസിറിനെ അനുസ്മരിക്കുന്ന പ്രസ്തുത ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെ അനുമോദിക്കുന്നു .