പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ചരിത്രം
ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം
ഫ്രാൻസിസ് കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക് സർവ്വതോന്മുഖമായ വളർച്ച മുൻനിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.
1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ് മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.