പൂർണ്ണ വലിപ്പം(640 × 640 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 131 കെ.ബി., മൈം തരം: image/jpeg)

സെൻറ്.  പോൾസ്  എൽ.. പി. എസ്.  തുരുത്തിപറമ്പ്

                         സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ  റിപ്പോർട്ട്

                                        തുരുത്തിപറമ്പ്  സെൻറ്. പോൾസ് എൽ. പി. സ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0  വാർഷികാഘോഷങ്ങൾ  രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി. പ്രഭ കൃഷ്ണനുണ്ണി  ഉദ്ഘാടനം ചെയ്തു. പ്രചോദനാത്മകവും ദേശസ്നേഹം ഉണർത്തുന്നതുമായ  സന്ദേശമാണ് ഉദ്ഘാടക കുട്ടികളുമായി പങ്കുവെച്ചത്. പ്രധാന അധ്യാപികയായ ബഹുമാനപ്പെട്ട  സിസ്റ്റർ മെറിറ്റയും  ആവേശോജ്ജ്വലമായ സ്വാതന്ത്ര്യ ദിനം ആശംസിച്ചു. ജനപ്രതിനിധികൾ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ, തുടങ്ങിയവർ വെളുത്ത  ക്യാൻവാസിൽ  സ്വാതന്ത്ര്യത്തിന്റെ  കയ്യൊപ്പ് ചാർത്തി. തുടർന്ന് അങ്ങോട്ടുള്ള   ഓരോ ദിവസവും വ്യത്യസ്തങ്ങളായ നിരവധി മത്സരങ്ങൾ വിദ്യാലയത്തിൽ അരങ്ങേറി . പതാക നിർമ്മാണം, നിറം നൽകൽ, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം, ദേശഭക്തിഗാനാലാപനം, പ്രസംഗ മത്സരം, പ്രച്ഛന്നവേഷ മത്സരം തുടങ്ങിയവയെല്ലാം വളരെ മനോഹരമായി കുട്ടികൾ   അവതരിപ്പിച്ചു. 11-08-2022  വ്യാഴാഴ്ച   പ്രധാന  അധ്യാപികയുടെ നേതൃത്വത്തിൽ ക്ലാസ് ലീഡേഴ്സും അധ്യാപകരും ഒത്തൊരുമിച്ച് സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നടുകയുണ്ടായി. കൂടാതെ അന്നേ ദിവസം കുട്ടികൾക്കായി ചിത്രരചന മൽസരം സംഘടിപ്പിക്കപ്പെട്ടു. 12-08-2022 വെള്ളിയാഴ്ച   ഭരണഘടനയുടെ  ആമുഖ വായനയും  ക്വിസ് മത്സരവും സംഘടിപ്പിച്ചു.  13/08/2022 ശനിയാഴ്ച ഹർ ഘർ തിരംഗയുടെ ഭാഗമായി വിദ്യാലയത്തിന്റെ പ്രധാന ഭാഗത്ത്  പ്രധാനാധ്യാപിക പതാക ഉയർത്തി. കൂടാതെ കുട്ടികൾ അവരവരുടെ വീടുകളിൽ അന്നേ ദിവസം പതാക ഉയർത്തുകയുണ്ടായി. 15/08/2022 ൽ നമ്മുടെ സ്കൂളിലേക്ക് കുട്ടികൾ കടന്നുവന്നത് ഭാരതാംബയുടെയും രാഷ്ട്രപിതാവ് തുടങ്ങിയ  ധീരദേശാഭിമാനികളുടെയും  വേഷവിധാനത്തിൽ  ആയിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം 8.30am ന് സ്കൂൾ  പ്രധാനാധ്യാപിക  സി.മെറിറ്റ സ്കൂളിന്റെ ഫ്ളാഗ് പോസ്റ്റിൽ പതാക ഉയർത്തി. തുടർന്ന് വിദ്യാലയാങ്കണത്തിൽ  നടന്ന പൊതു സമ്മേളത്തിൽ വാർഡ് കൗൺസിലർ ശ്രീമതി. പ്രഭ കൃഷ്ണനുണ്ണി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഹെഡ്മിസ്ട്രസ്സ് സി.മെറിറ്റ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ. പ്രവീൺ ഡി. നായത്തോടൻ ,വിനോദ് സ്മാരക ക്ലബ് പ്രസിഡൻറ് ശ്രീ. ജിൻസൻ ചാതേലി തുടങ്ങിയവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിക്കുകയുണ്ടായി.  ദേശസ്നേഹം വിളിച്ചോതുന്ന  മുദ്രാവാക്യങ്ങളും  കൈകളിൽ ത്രിവർണ്ണ പതാകകളുമായി സ്വാതന്ത്ര്യദിന റാലിയിൽ എല്ലാവരും  അണിചേർന്നു. വിദ്യാലയത്തിൽ നടന്ന എല്ലാ മത്സരങ്ങളുടെയും സമ്മാനങ്ങൾ ഇന്നേ ദിവസം നൽകപ്പെട്ടു.തുടർന്ന് എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.വൈകിട്ട് 5 മണിയോടെ പ്രധാനാധ്യാപിക പതാക താഴ്ത്തി കൊണ്ട് 75- )ം  അമൃത മഹോത്സവത്തിന് സമാപനം കുറിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:27, 16 ഓഗസ്റ്റ് 202215:27, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം640 × 640 (131 കെ.ബി.)23539 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Photo-output_(1).jpg&oldid=1837489" എന്ന താളിൽനിന്ന് ശേഖരിച്ചത്