പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.69 എം.ബി., മൈം തരം: image/jpeg)

ജെ.ആർ.സി 2011 ഒക്ടോബറിലാണ് എച്ച്.എം.വൈ. എച്ച്. എസ്. എസിൽ ജെ.ആർ.സി (ജൂനിയർ റെഡ് ക്രോസ്) ആരംഭിക്കുന്നത്. ആരോഗ്യം, സേവനം, സൗഹൃദം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ജെ. ആർ.സിക്ക് കീഴിൽ ഇരുനൂറോളം കുട്ടികൾ അംഗങ്ങളാണ്. കഴിഞ്ഞ രണ്ട് ബാച്ചുകളിലായി 130 കുട്ടികൾക്ക് എസ്.എ സ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയുണ്ടായി. അംഗങ്ങളായ കുട്ടികൾക്ക് വിവിധ ക്യാമ്പുകളിൽ പങ്കെടുക്കാനും വിവിധ പരിശീലനങ്ങൾ ലഭിക്കാനുമുള്ള അവസരമുണ്ടായി. ഏത് സാഹചര്യത്തേയും നേരിടാൻ തയ്യാറായ രണ്ട് സ്റ്റുഡന്റ് ഡോക്ടർമാരെയും ഈ വർഷ ത്തിലെ എട്ടാം ക്ലാസ്സിൽ നമുക്ക് സജ്ജമാക്കാൻ സാധിച്ചു. സ്‌കൂളിലെ ആർട്സ് ഡേ, സ്പോർട്‌സ് ഡേ പോലുള്ള പ രിപാടികളിൽ ഏറ്റവും ശ്രദ്ധേയമായ സേവനങ്ങൾ ജെ.ആർ.സി നടപ്പിൽ വരുത്തി. വയനാടിനൊരു കൈത്താങ്ങ് വയനാട്ടിൽ പ്രകൃതി ദുരന്ത ദുരിതത്തിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് കൈത്താങ്ങായി മഞ്ചേരി എച്ച്.എം.വൈ. എച്ച്. എസ്. സ്ക്കൂളിലെ ജെ.ആർ.സി.യും. സ്‌കൂളിലെ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് ഐക്യദാർഡ്യ സദസ്സും വിഭവസമാഹരണവും നടത്തി. സമാഹരിച്ച അവശ്യ വസ്തു ശേഖരം വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കായി ജെ.ആർ.സി. മഞ്ചേരി ഉപജില്ലാ സമിതിക്കു കൈമാറി.

കാടിനെയും കാട്ടാറിനെയും കണ്ടും കണ്ടറിഞ്ഞും നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. മഞ്ചേരി എച്ച്.എം.വൈ.എച്ച്‌.എസ്.എസിലെ ജെ.ആർ.സി വിദ്യാർത്ഥികൾ ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ പ്രകൃതി പഠന യാത്രയാണ് മറക്കാനാവാത്ത ഓർമയായി മാറിയത്. തെക്കൻ പശ്ചിമഘട്ടത്തിലെ മഴൽനിഴൽ മേഖലയിലെ മൂന്ന് ദിവസത്തെ പഠന ക്യാമ്പിൽ വെള്ളൈക്കൽ മല, ചുള്ളി മല, ക്ലോക്ക് ടവർ എന്നീ മലനിരകളിലേക്കും ചിന്നാർ, പാമ്പാർ നദികൾ സംഗമിക്കുന്ന കൂട്ടാറിലേക്കും കുട്ടികൾ വന ഉദ്യോഗസ്ഥരോടൊപ്പം ട്രക്കിംഗ് നടത്തി. കൂടാതെ എട്ടായിരം വർഷങ്ങൾക്ക് മുമ്പ് കുറിയ മനുഷ്യർ താമസിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഉൾക്കാടിനുള്ളിലെ മുനിയറയും അവർ പാറകളിൽ വരച്ച ചിത്രങ്ങളും മറക്കാനാവാത്ത അനുഭവമായി.

ബി. എഫ്. ഒ മാരായ മുനീർ, ശരണ്യ, ഈതൾ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:46, 5 ജനുവരി 202622:46, 5 ജനുവരി 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (1.69 എം.ബി.)Hmy18025 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:18025_JRC.jpg&oldid=2923788" എന്ന താളിൽനിന്ന് ശേഖരിച്ചത്