പൂർണ്ണ വലിപ്പം(1,366 × 768 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.35 എം.ബി., മൈം തരം: image/png)

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചോമ്പാല ലോക്കൽ അസോസിയേഷൻ 'സ്നേഹഭവനം ' പദ്ധതിയിലൂടെ എടച്ചേരി നോർത്ത് യു. പി സ്കൂളിലിലെ ഷാൽവിന് ലഭിച്ച വീടിന്റെ ശിലാസ്ഥാപനം ബഹു. വടകര M.P ശ്രീ. കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർ സ്വാഗതം പറഞ്ഞു.ചോമ്പാല AEO എം. ആർ. വിജയൻ പദ്ധതി വിശദീകരിച്ചു .


ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ അനുഗ്രഹഭാഷണം നടത്തി.സ്കൗട്ട് ആൻഡ് ഗൈഡ്സ് അസി. സ്റ്റേറ്റ് ട്രെയിനിങ് കമ്മിഷണർ സി. കെ. മനോജ്‌കുമാർ വിഷൻ 2021-26 ന് ഒരാമുഖം അവതരിപ്പിച്ചു. ചോമ്പാല ലോക്കൽ അസോസിയേഷൻ സെക്രട്ടറി വി. കെ. സതീശൻ മാസ്റ്റർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് മെമ്പർ വി. ഷെരീഫ, പി. ടി. എ പ്രസിഡന്റ്‌ ടി. സുധീർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പ്രവീൺ. പി,അനിൽ കുമാർ (ADC വടകര ),ടി. വി. ഗോപാലൻ മാസ്റ്റർ,സി. സുരേന്ദ്രൻ മാസ്റ്റർ, എം. കെ പ്രേമദാസൻ, യു. പി. മൂസമാസ്റ്റർ, എം. ടി ഗോപിനാഥ്, ഇ. കെ സജിത്ത്കുമാർ, കെ. പി പവിത്രൻ മാസ്റ്റർ, സുജിത്ത്കുമാർ. കെ. എം, പി.കെ. കോയ, മുഹമ്മദ്‌ ഇക്ബാൽ. ടി, കിരൺജിത്ത്, എൻ. വി അബ്ദുറഹ്മാൻ, എ. കെ അബ്ദുള്ള, ഷാജി എം. സി എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു. എടച്ചേരി നോർത്ത് യു. പി സ്കൂൾ പ്രധാനധ്യാപകൻ കെ. പവിത്രൻ മാസ്റ്റർ നന്ദി പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:05, 19 ജനുവരി 202213:05, 19 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,366 × 768 (1.35 എം.ബി.)16260enupsedacheri (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:16260-7.png&oldid=1338018" എന്ന താളിൽനിന്ന് ശേഖരിച്ചത്