പൂർണ്ണ വലിപ്പം(1,599 × 899 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 198 കെ.ബി., മൈം തരം: image/jpeg)

ഹൃദയപൂർവ്വം ... പാക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ

        പാക്കം : പാക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് ജില്ല പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയുടെ പ്രീ ഫാബ് ടൊയലറ്റ് സമുച്ഛയം, അക്കാദമികവും അക്കാദമികേതരവുമായ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം, 1997 എസ് എസ് എൽ സി ബാച്ചിലെ കെ ശ്രീകാന്ത്, വി രതി എന്നിവർ ചേർന്ന് സ്കൂളിന് സമർപ്പിച്ച സ്റ്റേജ് കർട്ടൺ ഏറ്റുവാങ്ങൽ, 1985 - 1994 കാലഘട്ടത്തിൽ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന തൃശ്ശൂർ സ്വദേശിനി കെ വി ഗീത വിദ്യാലയത്തിന് സമർപ്പിച്ച നിലവിളക്ക് ഏറ്റുവാങ്ങൽ, USS പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഇ തേജലിന് ചെയർമാൻ ഫർണിച്ചർ ഗ്രൂപ്പിന്റെ അനുമോദനം, ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറി സമാഹാരം - കുഞ്ഞെഴുത്ത് പ്രകാശനം എന്നിവ 'ഹൃദയപൂർവ്വം 2023’ എന്ന പേരിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ S N സരിത ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്തും പ്രഭാഷ കനും അധ്യാപകനുമായ ബാലചന്ദ്രൻ എരവിൽ മുഖ്യാതിഥിയായിരുന്നു. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെയർമാൻ മോൾഡഡ് ഫർണിച്ചർ കമ്പനിയുടെ ഡയരക്ടർ ദേവിക ആർ മേനോൻ, ജില്ലാ ഡിസ്ട്രിബ്യൂട്ടർ പ്രദീപ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്റ്റേജ് കർട്ടൺ കെ ശ്രീകാന്തിൽ നിന്നും എ രാമൻ നായരും, നിലവിളക്ക് രചന അശോകനിൽ നിന്നും ജി അംബുജാക്ഷനും ഏറ്റുവാങ്ങി. ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറി സമാഹാരം - 'കുഞ്ഞെഴുത്ത്' ബാലചന്ദ്രൻ എരവിൽ പ്രകാശനം ചെയ്തു. ഒന്നാം ക്ലാസിലെ അധ്യാപികമാരായ താരാ പ്രശാന്തും ശ്രീലതയും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി. ആദ്യകാല അധ്യാപകൻ എ രാമൻ നായർ, എസ് എം സി ചെയർമാൻ ടി കുമാരൻ, മുൻ അധ്യാപകൻ ജി അംബു ജാക്ഷൻ, പി ടി എ വൈസ് പ്രസിഡന്റ് എ രാമനാഥൻ, കെ ശ്രീകാന്ത്, പി ടി എ മുൻ പ്രസിഡന്റ് ടി പ്രഭാകരൻ, എം പി ടി എ വൈസ് പ്രസിഡന്റ് നിഷ എ ടി, സീനിയർ അധ്യാപകരായ കെ പ്രിയേഷ് കുമാർ, പി കുഞ്ഞിരാമൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി രചന അശോകൻ, പി ടി എ എക്സിക്യുട്ടീവ് അംഗം സുനിൽകുമാർ, സ്കൂൾ ലീഡർ ദേവാനന്ദൻ എസ് പ്രസംഗിച്ചു. പ്രഥമാധ്യാപകൻ രാജേഷ് എം പി റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി ദാമോദരൻ നായർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പി ശ്രീധരൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മനോജ് ബാബു ഒ നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിനു മുമ്പ് ഹയർ സെക്കന്ററി മലയാളം അധ്യാപകൻ സുരേഷ് എം എം ഹിന്ദുസ്ഥാനി പുല്ലാങ്കുഴലും അവതരിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:12, 11 ജനുവരി 202414:12, 11 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 899 (198 കെ.ബി.)Ambika m (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: