പൂർണ്ണ വലിപ്പം (1,600 × 900 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 265 കെ.ബി., മൈം തരം: image/jpeg)

വായനയുടെ ശീലം കുട്ടികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ കെ.എം.വി.എച്ച്.എസ്.എസ് കൊടക്കാടിലെ വിദ്യാർത്ഥികൾക്കായി മാതൃഭൂമി പത്രത്തിന്റെ മധുരം മലയാളം പദ്ധതിക്ക് തുടക്കമിട്ടു. മാതൃഭൂമി ലേഖകൻ ടി.രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ HM ശ്രീമതി ടി കാഞ്ചന സ്വാഗതം പറഞ്ഞ ചടങ്ങിൽ MPTA പ്രസി. ശ്രീമതി മഞ്ജു വിജയൻ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ സ്‌പോൺസർമാരായ ശ്രീ എ.കെ വിജയൻ (പൂർവ്വ വിദ്യാത്ഥി 86 ബാച്ച്,LIC galaxy club member) ശ്രീ രാജൻ കൊയ്യോൻ (consumer protection councellor CPC,Kasargod jilla secratary) ശ്രീ TV നാരായണൻ( പൂർവ്വ വിദ്യാർത്ഥി 78 ബാച്ച് പ്രവാസി ) എന്നിവർ പങ്കെടുത്ത . ചടങ്ങിൽ മാതൃഭൂമി സർക്കുലേഷൻ ഓർഗനൈസർ ശ്രീ പ്രസാദ് , സീനിയർ അസി.ടി.പി പത്മകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി രമ്യപിടി നന്ദി രേഖപ്പെടുത്തി .ദിനംതോറും ക്ലാസുകളിൽ മാതൃഭൂമി പത്രം എത്തിക്കുന്നതിലൂടെ പൊതുവിജ്ഞാനം, സമകാലിക കാര്യങ്ങൾ, ഭാഷാശേഷി എന്നിവ കുട്ടികളിൽ വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി കുട്ടികളുടെ പത്ര വായനാശീലം മെച്ചപ്പെടുത്തുന്നതിനൊപ്പം അറിവിന്റെ വാതായനങ്ങൾ കൂടുതൽ തുറക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

വായനയെ ആഘോഷമാക്കുന്ന ഈ സംരംഭം വിദ്യാർത്ഥികൾക്ക് ഇനി മുതൽ നിത്യവുമുള്ള അറിവിന്റെ കൂട്ടുകാരനാകും.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:22, 10 ജൂൺ 202622:22, 10 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 900 (265 കെ.ബി.)12032 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:മധുരം_മലയാളം_.jpg&oldid=3004081" എന്ന താളിൽനിന്ന് ശേഖരിച്ചത്