കൊയ്‍ത്തുത്സവം.png(370 × 430 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 275 കെ.ബി., മൈം തരം: image/png)

കൊയ്തുത്സത്തിൽ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികൾ ..

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയർപ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം മുക്കൂട്ട് വയലിലെ വയലിൽ നിന്ന് അവർ കൊയ്തെടുത്തത് നൂറുമേനി വിളവ്. തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നല്ല വിളവ്കൊയ്ത് പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തെത്തി ച്ചാനടുക്കത്തെ കുട്ടികൾ .മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തിയത്. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ ഒരു ഏക്കർ സ്ഥലത്ത് തേജസ്സ് ഞാറു നട്ടത് .


വിളവെടുപ്പ് മഹോത്സവം കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ നിർവഹിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.ഹരിത മുഖ്യാതിഥി ആയി . പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി, പി.പ്രമോദിനി. എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ സുബ്രഹ്മണ്യൻ നായരുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ ഒരു ഏക്കർ 50 സെന്റ് പാടത്ത് തേജസ്സ് നെൽ വിത്താണ് നട്ടത്. സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റ് എം.മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ കെ.രവി, കർഷകരായ

ശ്രീധരൻ എം ,പി.ശശിധരൻ എന്നിവരുംരക്ഷിതാക്കളും കുട്ടികളോടൊപ്പം കൂടി .അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്

കഴിഞ്ഞ വർഷം കിട്ടിയ60 പറ നെല്ല് പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:00, 9 ഡിസംബർ 201920:00, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം370 × 430 (275 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)കൊയ്തുത്സത്തിൽ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികൾ .. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:കൊയ്‍ത്തുത്സവം.png&oldid=683280" എന്ന താളിൽനിന്ന് ശേഖരിച്ചത്