"എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതി | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതിയുടെ  വികൃതി  
| തലക്കെട്ട്=  പ്രകൃതിയുടെ  വികൃതി  
| color=  5
| color=  5
}}
                                      കാടുകളും  പുഴകളും  നിറഞ്ഞ  പ്രകൃതിരമണീയമായ പ്രദേശങ്ങളുള്ള ഒരു രാജ്യത്തെ രാജാവിന് തൻറെ രാജകൊട്ടാരം തടികൊണ്ട് അലങ്കരിക്കാൻ ഒരു ആഗ്രഹം,രാജാവ് തൻറെ ആഗ്രഹം മന്ത്രിയെ അറിയിച്ചു,അപ്പോൾ മന്ത്രി തടിക്കാവശ്യമായ മരങ്ങൾ എവിടെനിന്നു കിട്ടും എന്ന് ചോദിച്ചു,നമ്മുടെ ഗ്രാമത്തിലെ വനത്തിൽ ധാരാളം മരങ്ങളുണ്ടല്ലോ,അത് വെട്ടാം എന്ന് പറഞ്ഞു,അത് കേട്ടപ്പോൾ മന്ത്രി പറഞ്ഞു.അയ്യോ പ്രഭോ മരങ്ങൾ വെട്ടിയാൽ അനേകം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം ഇല്ലാതെവരും.ഇപ്പോൾ എല്ലാവരും സന്തോഷത്തോടെ വളരെ സമൃദ്ധിയിൽ ആണ് കഴിയുന്നത്.മന്ത്രിയുടെ അഭിപ്രായം രാജാവിന് ഇഷ്ടമായില്ല, നാം പറയുന്നത് അനുസരിച്ചാൽ മതി എന്ന് രാജാവ് പറഞ്ഞു,ക്ഷമിക്കണം പ്രഭോ എന്ന് പറഞ്ഞിട്ട് മന്ത്രി മരം വെട്ടുകാരനെ വിളിച്ചുകൊണ്ടുവരാൻ ആളെ അയച്ചു,മരംവെട്ടുകാരനോട് വനത്തിലെ എല്ലാ വലിയ മരങ്ങളും വെട്ടാൻ രാജാവ് കല്പിച്ചു , അതനുസരിച്ചു വലിയ മരങ്ങൾ എല്ലാം വെട്ടി
കുറച്ചു ചെറിയ മരങ്ങൾ മാത്രം  അവിടെ ശേഷിച്ചു,
ഇതുകണ്ട് ജനങ്ങളും മൃഗങ്ങളും പക്ഷികളും പരിഭ്രാന്തരായി, എന്നാൽ ഇതൊന്നും രാജാവ് കാര്യമാക്കിയില്ല,
                                    കൊട്ടാരത്തിലെ അലങ്കാരപ്പണികൾ തുടങ്ങി,രണ്ടു മാസങ്ങൾ കൊണ്ട് പണികൾ പൂർത്തിയായി,,രാജാവിന് പണികൾ വളരെ ഇഷ്ടമായി,രാജാവ് സംതൃപ്തനായിരുന്നു,
                                        എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ ആകെ  മാറിമറിഞ്ഞു,ചൂട് കൂടിക്കൂടി വന്നു,മഴ പെയ്യാതെ ആയി,വരൾച്ച കാരണം കൃഷി നശിച്ചു,കർഷകരും ജനങ്ങളും ആകെ വിഷമത്തിലായി,
                                        ഈ വിവരങ്ങൾ മന്ത്രി രാജാവിനെ  ബോധിപ്പിച്ചു,,ഇതിന്റെ കാരണം രാജാവ് അന്വേഷിച്ചു, മരങ്ങൾ വെട്ടിയതാണ് ഇതിനു കാരണം എന്ന് മന്ത്രി രാജാവിനോട് പറഞ്ഞു,രാജാവ് ഇതിനുള്ള പോംവഴി ആലോചിച്ചു,നമുക്ക് കുറെ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചാലോ എന്ന് മന്ത്രി പറഞ്ഞു,രാജാവിനും അത് ഇഷ്ടമായി മരങ്ങൾ വെട്ടിയതിൽ രാജാവിന് കുറ്റബോധം തോന്നി,അതിനാൽ വൃക്ഷതൈകൾ നട്ടു പിടിപ്പിക്കാൻ രാജാവ്  കല്പന കൊടുത്തു ,
                                    വീണ്ടും കുറച്ചു മാസങ്ങൾക്കു ശേഷം മരങ്ങൾ വലുതായി മഴ പെയ്യാൻ തുടങ്ങി,കൃഷിയിൽനിന്നു നല്ല വിളവും ലഭിച്ചു,ഇതുകണ്ട രാജാവിന്ഇ വളരെ സന്തോഷം തോന്നി,ഇനി മുതൽ മരങ്ങൾ വെട്ടിനശിപ്പിക്കരുതെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നും രാജാവ് കല്പനപ്പുറപ്പെടുവിച്ചു,അങ്ങനെ ആ നാട്ടിൽ വീണ്ടും സന്തോഷവും സമൃദ്ധിയും കളിയാഡാൻ  തുടങ്ങി,
{{BoxBottom1
| പേര്=  അനന്തന
| ക്ലാസ്സ്= 8A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ ജെ ജെ എം ജി ജി എച് എസ് എസ് തലയോലപ്പറമ്പ്     
| സ്കൂൾ കോഡ്= 45015
| ഉപജില്ല=  വൈക്കം   
| ജില്ല=  കോട്ടയം
| തരം=      കഥ 
| color=  5 
}}
}}
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933398" എന്ന താളിൽനിന്ന് ശേഖരിച്ചത്