"ജി എം യു പി സ്കൂൾ കവ്വായി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/കൈകോർത്തിടാം| കൈകോർത്തിടാ... എന്നാക്കിയിരിക്കുന്നു
(കഥ)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/കൈകോർത്തിടാം| കൈകോർത്തിടാ... എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
*[[{{PAGENAME}}/കൈകോർത്തിടാം| കൈകോർത്തിടാം]]
*[[{{PAGENAME}}/കൈകോർത്തിടാം| കൈകോർത്തിടാം]]
{{BoxTop1
| തലക്കെട്ട്= കൈകോർത്തിടാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പതിവിന്  വിപരീതമല്ലാത്ത മറ്റൊരു ദിവസം കൂടിയെന്ന മട്ടിൽ കുളിച്ചൊരുങ്ങി നേരത്തെ തന്നെ അമ്മു സ്കൂളിലേക്ക് വെച്ചൂപിടിച്ചു.അങ്ങനെയിരിക്കെയാണ് ഒന്നാം പിരിയഡ് വരേണ്ട സുമതി  ടീച്ചർക്ക് പകരം  പ്രധാാന അധ്യാപിക ആര്യ ടീച്ചർ ക്ലാസിലേക്ക് വന്നത്.ടീച്ചർ പറഞ്ഞു "കുുട്ടികളേ,നമ്മുടെ ലോകം ഇന്ന് കൊറോണ ഭീതിയിലാണ്.അതിനാൽ അനിശ്ചിത കാലത്തേക്ക്  വിദ്യാലയങ്ങൾ അടച്ചിടുക എന്നത് സർക്കാർ ഓർഡർ ആണ്.അതിനാൽ ഇന്നുമുതൽ നമ്മുടെ സ്കൂളും അടക്കുന്നു”.ഇതും കൂടി കേട്ടപ്പോൾ ഒരായിരം ലഡു ഒരുമിച്ച് പൊട്ടിയ സന്തോഷത്തിൽ അമ്മുു  തുള്ളിച്ചാടി.ഇനി മുതൽ സ്കൂളിൽ വരേണ്ട, പരീക്ഷ എഴുതേണ്ട ഹോ രക്ഷപ്പെട്ടു .ഇങ്ങനെ പലതും ചിന്തിച്ച് അമ്മു വീട്ടിലെത്തി.ഇത്രയും മതിയായിരുന്നു ഒരു അഞ്ചാം ക്ലാസുകാരിക്ക് മതി മറന്ന് സന്തോഷിക്കാൻ.
            അങ്ങനെ ഒന്ന്,രണ്ട്,മൂന്ന് എന്നിങ്ങനെ മാറ്റങ്ങൾക്ക് വിധേയമാകാതെ കാലചക്രം  തന്റെ ഏഴാം ദിവസവും  കറങ്ങി തിരിഞ്ഞ് കഴിഞ്ഞപ്പോഴേക്കും പിറ്റേന്ന് രാവിലെ അമ്മുവിന്റെ  അമ്മയെത്തേടി ആ ഫോൺ  കോൾ വന്നു.വിദേശസത്തുള്ള  അച്ഛനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.ലോകത്തിന്റെ ഏതോ കോണിൽ പൊട്ടിമുളച്ച മഹാമാരി അച്ഛനെ തേടി എത്തും എന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.അവൾക്ക് സങ്കടം അടക്കാനായില്ല.അങ്ങനെയിരിക്കെ അവൾ പത്രത്തിന്റെ തലക്കെട്ടിലൂടെ കണ്ണോടിച്ചു.' കൊറോണ  മരണം 50000 കവിഞ്ഞു.രോഗബാധിതർ 5ലക്ഷം ’. കുുറേക്കാലത്തിന് ശേഷം അമ്മു അന്നാണ് പത്ര വാർത്ത മനസ്സിരുത്തി ഒന്ന് വായിച്ചത്.
ലോകത്തിന്റെ ഓരോ കോണിലേയും ജനങ്ങളുടെ രോഗം മൂലമുള്ള കഷ്ടപ്പാടും മരിച്ചവരുടെ കുടുംബങ്ങളുടെ ദയനനീയ സ്ഥിതിയും പത്രത്തിലൂടെ  അറിഞ്ഞു.കണ്ണ്കൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത ഈ വൈറസ്  എത്രയെത്ര ജീവനാണ് കവരുന്നത്.ഇതിനെന്ത് പരിഹാരം?വ്യക്തിശുചിത്വം കൊറോണയെ തടയുമെന്ന് അവൾ മനസ്സിലാക്കി.അവളും അമ്മയും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി.സ്വന്തം വീട്ടിൽതുടങ്ങിയ ശുുചിത്വ സമീപനം  അയൽവീടുകളിലേക്കും വ്യാപിപ്പിക്കാനും പിന്നീട് അവർക്ക് കഴിഞ്ഞു..
അമ്മുവിനെപോലെ നമുക്കും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് വീട്ടിലിരുന്ന് കൊറോണയെ തോൽപ്പിക്കാം.
{{BoxBottom1
| പേര്= ഹാജറ  ഇസ്മാലി
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി  എം യു പി  സ്കൂൂൾ കവ്വായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13962
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854817" എന്ന താളിൽനിന്ന് ശേഖരിച്ചത്