"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവുകൾ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=    3       
| color=    3       
}}
}}
<center> <poem>
'ചക്കേം മാങ്ങായും ആറു മാസം
അങ്ങനേം ഇങ്ങനേം ആറുമാസം '
</poem> </center>
      മലയാളം ടീച്ചർ ക്ലാസ്സിൽ ഈ പാഠഭാഗം പഠിപ്പിക്കുമ്പോൾ ഞാൻ ടീച്ചറോട് ചോദിച്ചു എന്താണ് ഈ വരികളുടെ അർഥം അപ്പോൾ ടീച്ചർ പറഞ്ഞു. പണ്ട് കേരളത്തിൽ ജനങ്ങൾക്കിടയിൽ മേൽത്തരം ഇടത്തരം എന്നീ വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നും ഇടത്തരക്കാർ വർഷത്തിൽ ആറുമാസം ചക്കയും മാങ്ങയും കൊണ്ടുള്ള വിഭവങ്ങൾ ആണ് ഉപയോഗിച്ചിരുന്നത് എന്നും . മാങ്ങാക്കാലം കണ്ണിമാങ്ങാ മുതലും ചക്കക്കാലം ഇടിച്ചക്ക മുതലും തുടങ്ങുമെന്നും പിന്നെ ഓരോന്നു കൊണ്ടും ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ പട്ടികയും എഴുതിച്ചു ടീച്ചർ. പിന്നെയുള്ള ആറുമാസം വിവിധയിനം ചീരകളും തൊടിയിലെ വിവിധ പച്ചക്കറികളുടെ ഇലയാണ് ഉപയോഗിച്ചിരുന്നത് എന്നും പയറിന്റെയും മത്തന്റെയും ചേമ്പിന്റെയും ഇലകളും കറിക്കുപയോഗിക്കും എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി.  എന്നാൽ എന്റെ വീട്ടിൽ ഈ വിഭവങ്ങൾ അങ്ങനെ ഉപയോഗിക്കാറില്ലായിരുന്നു .
        അങ്ങനെ ഒരു ദിവസം കേരളത്തിലും കൊറോണ എത്തി നമ്മുടെ സംസ്ഥാനവും ജനങ്ങളുടെ നന്മക്കായി ലോക്‌ഡൗണിലായി. ലോക് ഡൌൺ ഒരാഴ്ച പിന്നിട്ടപ്പോൾ വാങ്ങിക്കൂട്ടിയ സാധനങ്ങൾ തീർന്ന അവസ്ഥായായി. സാധനങ്ങൾ കടകളിൽ കിട്ടാനില്ല ഉള്ളവക്ക് തീവില.    എന്നെ ഏറെ വിഷമിപ്പിച്ചത് ബേക്കറി പലഹാരങ്ങളും ചിക്കനും മീനും ഇല്ലാത്തതാണ്. ഇവയൊന്നും ഇല്ലേൽ ജീവിക്കാൻ പറ്റില്ല എന്നാണ് ഇതുവരെയും കരുതിയത്. എനിക്ക് ആകെ വിഷമമായി.
    'അമ്മ പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ചു എനിക്ക് വറ്റൽ ഉണ്ടാക്കിത്തന്നു, എന്താ സ്വാദ് ഇത്രേം രുചിയുള്ള വറ്റൽ ഇതുവരെയും കഴിച്ചിട്ടില്ല ചക്ക പായസോം ഹൽവയും ഒക്കെ സൂപ്പർ മാത്രമല്ല  മാങ്ങയുടെ കാലവും ആയതിനാൽ ധാരാളം വിഭവങ്ങൾ മാങ്ങ കൊണ്ടും ഉണ്ടാക്കാം മാങ്ങാ പുഡിങും പായസോം അടിപൊളിയായിരുന്നു ബേക്കറി ഇല്ലെങ്കിലും നമുക്ക് നല്ല ഭക്ഷണം വീട്ടിൽ ഉണ്ടാക്കാം എന്ന കാര്യം എനിക്ക് മനസിലായി.  പുതിയ രുചികൾ അതും ആരോഗ്യകരമായ വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാം എന്ന വലിയ തിരിച്ചറിവ് ഉണ്ടാക്കിത്തന്നത് ഈ കൊറോണക്കാലമാണ്. അതും ചക്കയുടെയും മാങ്ങയുടെയും സമയത്ത് തന്നെ കൊറോണ വന്നത് കൊണ്ടാണല്ലോ നമ്മുടെ തൊടിയിലെ ഫലങ്ങളുടെ  ഉപയോഗം മനസിലാക്കാൻ കഴിഞ്ഞത്. ദൈവത്തിനു നന്ദി.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832876" എന്ന താളിൽനിന്ന് ശേഖരിച്ചത്