"ഉപയോക്താവ്:ജി.എം.യു.പി സ്കൂൾ ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
| പേര്=ഗവ. എം. യു.പി.എസ്. ഒഴുകൂർ
| സ്ഥലപ്പേര്= ഒഴുകൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18375
| സ്ഥാപിതദിവസം= 24
| സ്ഥാപിതമാസം=12
| സ്ഥാപിതവർഷം= 1924
| സ്കൂൾ വിലാസം= ഒഴുകൂർ,പി.ഒ,മലപ്പുറം,
| പിൻ കോഡ്= 673642
| സ്കൂൾ ഫോൺ= 04832756611
| സ്കൂൾ ഇമെയിൽ= ozhukurgmups@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.ozhukurgmups.in
| ഉപ ജില്ല= kondotty
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 677
| പെൺകുട്ടികളുടെ എണ്ണം=747
| വിദ്യാർത്ഥികളുടെ എണ്ണം= 1424
| അദ്ധ്യാപകരുടെ എണ്ണം= 54
| പ്രധാന അദ്ധ്യാപകൻ= ABDU VILANGAPPURAM     
| പി.ടി.ഏ. പ്രസിഡണ്ട്=  K. JABIR


| സ്കൂൾ ചിത്രം= 121121.jpg
| }}
== <big>'''ചരിത്രം'''</big>  ==
വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയതിനുപിന്നിൽ ധാരാളം ആളുകളുടെ വിയർപ്പുണ്ട്.ഒഴുകൂരിലെ ഔപപചാരിക വിദ്യാലയം പള്ളിമുക്കിലെ കുുഞ്ഞൻറെ കണ്ടിയിൽ 1924ഡിസംബർ മാസം 5 ന് സ്ഥാപിതമായി..കക്കാട്ടുചാലി ആയരൊടുവിൽ ആലികാക്ക സ്വന്തം സ്ഥലത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത് .കുഞ്ഞൻറെ കണ്ടിയിലെ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നപ്പോൾ അത് സർക്കാർ എടുത്തുപോകുമെന്ന അവസ്ഥ വന്ന സാഹചര്യത്തിൽ ചിറ്റങ്ങാടൻ മൊയ്തീൻഹാജി തോട്ടക്കരയിലെ സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകി,മാസ വാടക 15രൂപയ്ക്ക് സ്കൂൾ പുനരാരംഭിച്ചു.2000രൂപയും 2ഏക്ര സ്ഥലവും നൽകിയാൽ നിലവിലുള്ളഎൽപിസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാമെന്ന സർക്കാർ ഉത്തരവിൻറ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖർ പിരിവെടുത്ത് ഉദ്യമം സഫലമാക്കി.  പി.ടി.​എ സഹായത്തോടുകൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറി.1974 ആഗസ്ത്27 ന് സ്കൂൾ അപ്പർപ്രൈമറിയായി അപ് ഗ്രേഡ് ചെയ്തു.1982ൽ സർക്കാർ പുതിയകെട്ടിടം അനുവദിച്ചു.അതോടെ തൊട്ടടുത്തപഞ്ചായത്തുകളായ കുഴിമണ്ണ,പുൽപ്പറ്റ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വലിയ അനുഗ്രഹമായി.കുട്ടികളുടെ ബാഹുല്യം നിമിത്തം വിദ്യാലയം ഷിഫ്റ്റ് സമ്പദായത്തിലേക്ക് മാറി.1995ൽ ഡി.പി.ഇ.പി മൂന്ന് ക്ലാസ്സ് റൂമുകൾ അനുവദിച്ചു നൽകി. 2001ൽ പി.ഡബ്ല്യു.ഡി. പുതിയ കെട്ടിടം അനുവദിച്ചു നൽകിയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിന് വിരാമമായി.
ഒഴുകൂരിൻറ വിദ്യാഭ്യാസ മേഖലയെകുറിച്ചു പറയുമ്പോൾ അരിമ്പ്ര ബാപ്പു,കെ.സി.കുസ്സായ് ഹാജി.ആറ്റാശ്ശേരിമുഹമ്മദ് മാസ്റ്റർ,ചിറ്റങ്ങാടൻ അസ്സുകാക്ക.ഗണപതിചെട്ട്യാർ,പി.കെകുമാരൻമാസ്റ്റർ,പ്രൊഫ.എം.മുഹമ്മദ്,പൂന്തല രായിൻകുട്ടി തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കാതിരിക്കാനാവില്ല.
== <big>'''ആമുഖം'''</big> ==
== <big>'''സ്ഥിതി വിവരകണക്ക്'''</big> ==
== <big>'''ഭൗതികസാഹചര്യം'''</big> ==
  സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു
===== 1. '''Dgital Class Room''' =====
  ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.
[[പ്രമാണം:1837577.jpg]]
*{{PAGENAME}} / [[കൂടുതൽ വിവരങ്ങളിലേക്ക്]]
===== 2.'''തെളിനീർ.''' =====
ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ.
                                                                                           
[[പ്രമാണം:18375164.jpg]]
===== 3.'''ആത്മജ്യോതി.''' =====
ലൈബ്രറി,വായനശാല -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആത്മജ്യോതി എന്ന പേരിൽ ഒരു ലൈബ്രൈറി,വായനശാല പ്രവർത്തിക്കുന്നു.കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.
===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.
[[പ്രമാണം:18375169.jpg]]  [[പ്രമാണം:1837580.jpg]]
===== 5'''.സ്കൂൾ ബസ്സുകൾ''' =====
500ഓളം കൂട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളുടെ സുഗമമായ യാത്രക്കായി ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിൽ ഒന്ന് രക്ഷിതാക്കളുടെയും അധ്യാപകളുടെയും കൂട്ടായ്മയിൽ വാങ്ങിയതും മറ്റൊന്ന വിദ്യാലയത്തിൻറെ മികവുറ്റപ്രവർത്തനങ്ങൾക്കായി ബഹു.മലപ്പുറം എം..എൽ.ഏ ശ്രീ.പി.ഉബൈദുള്ളയുടെ വകയുമാണ്.ഈവർഷം മുതൾ പുതിയ ചെറിയ ഒരു വണ്ടികൂടി  ഏർപ്പാടാക്കിയിട്ടുണ്ട്.
ലൈബ്രറി--സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.
[[പ്രമാണം:1837570.jpg]]
===== 6.'''അടുക്കള.''' =====
ശുചിത്വ പൂർണമായഅടുക്കള എന്ന ഞങ്ങലുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ സാധിച്ചു.
[[പ്രമാണം:1837571.jpg]]
===== 7.'''പെഡഗോജി പാർക്ക്''' =====
കെജി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കികൊണ്ട് പെഡഗോജിപാർക്ക് സ്ഥാപിച്ചിരിക്കുന്നു.
[[പ്രമാണം:1837572.jpg]]
===== 8.'''ഓപ്പൺഎയർ ഓഡിറ്റോറിയം''' =====
സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി  ബഹു.എം.എൽ.എ യു.വി. പ്രൊട്ടക്ടഡ് ആയ ഒരു ഓപ്പൺഎയർ ഓഡിറ്റോറിയം നിർമിച്ചുതന്നിട്ടുണ്ട്.
[[പ്രമാണം:1837581.jpg]]
===== 9.'''പൊടിരഹിതവിദ്യാലയം-''' =====
--വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനായി പ്രവാസിവ്യവസായി ശ്രീ.കെ.സി.മൻസൂറിൻറെ സഹായത്തോടെ പി.ടി.എ അവാർഡ് തുകയും ചേർത്ത 7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.
===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====
സ്കൂൾ പരിസരം മോടികൂട്ടുന്നതിൻറെ ഭാഗമായി ,വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും മുജീബ് തിരുമംഗലത്ത് എന്നപൂർവവിദ്യാർഥി 50000രൂപമുടക്കി സൗന്ദരിയവത്കരണ പൂർത്തിയാക്കി.
== <big>'''അക്കാദമികം'''</big> ==
===== '''1. ഒന്നിച്ചിരിക്കാം.''' =====
പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം,കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം കുട്ടിയോടൊന്നിച്ചിരി രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന  അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.
[[പ്രമാണം:1837584.jpg]]    [[പ്രമാണം:1837586.jpg]]
===== 2.'''മാസാന്തതാരകം.''' =====
പഠന നിലവാരം ഉയർത്തുന്നതിനുള്ള മറ്റൊരു പരിപാടിയാണ് മാസാന്തതാരകം എന്നത്.ഒന്നുമുതൽ ഏഴുവരെ ഓരോ ഡിവിഷനിലും സമസ്തമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികളെ കണ്ടെത്തി  മാസാന്തതാരകം നൽകുന്നു.പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനമികവിന് നൽകുന്ന അംഗീകാരത്തിലൂടെ കുട്ടിയിൽ വലിയ മാറ്റം സാധ്യമാകുന്നു.
===== 3.'''പ്രത്യേക ക്ലാസ്''' =====
പി.ടി.എകൾ.ഓരോ പരീക്ഷകൾക്ക് ശേഷവും പ്രത്യേക ക്ലാസ് പി.ടി.എകൾ ചേരുകയും കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തകയും ചെയ്യുന്നു.ഒന്നിച്ചിരിക്കാം പദ്ധതിയെകുറിച്ചും മൂല്യനിർണയത്തിൻറെ അവലോകനങ്ങളും നേട്ടങ്ങളും പ്രത്യേക ക്ലാസ്സ് പി.ടി.എ നടന്നു വരുന്നു.
===== 4.'''അമ്മയെ കാണാൻ.''' =====
പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും  അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.
[[പ്രമാണം:1837587.jpg]]
===== 5.'''ഒന്നിച്ചുയരാം''' =====
വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്.
[[പ്രമാണം:Onnichuyaram-morayurpresident-sandarsanm.jpg|Onnichuyaram-morayurpresident-sandarsanm.jpg]]
===== 6.'''ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.''' =====
കുട്ടികളുടെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
[[പ്രമാണം:1837590.jpg]]
===== '''7.ലീപ്.''' =====
ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.
== <big>'''സാമൂഹിക പങ്കാളിത്തം'''</big> ==
                          വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ്  സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.
===== '''1.നാട്ടുകൂട്ടങ്ങൾ.''' =====
മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി.
[[പ്രമാണം:1837588.jpg]]
===== '''2.നിരന്തരം -''' =====
രക്ഷാകർതൃ ശില്പശാല.വിിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ,കുട്ടികളുടെ പഠന പിന്തുണാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി,ഏകദിന രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചുവരുന്നു.നാട് മുഴുവൻ ഇളക്കി നടത്തിയ പ്രചരണ പരിപാടിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇതിനെകുറിച്ച് ഒരവബോധം ഉണ്ടായി.1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 892 രക്ഷിതാക്കളിൽ ചിലവീടുകളിൽ നിന്ന് ഒന്നിലധികം പേർ പങ്കെടുത്തതു കൊണ്ട് 1040 രക്ഷിതാക്കൾ ഈവർഷം പങ്കെടുക്കുകയുണ്ടായി.രാവിലെ 9.30ന് തുടങ്ങിയ  ശില്പശാലയിൽ പ്രധാന ഇനം മനശ്ശാസ്ത്രവിദഗ്ദരുടെ ക്ലാസ്സുകൾ തന്നെയായിരുന്നു.2017 നവംബർ 13 തിങ്കളാഴ്ച നടത്തിയ ശില്പശാലയിൽ ശ്രീ.ഡോ.ബാലകൃഷ്ണനും,(ശ്രീ.പ്രൊഫ.)ഡോ.ശിവരാജനുമായിരുന്നു.ബഹു.മലപ്പുറം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു.മലപ്പുറം എം.പി.ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി,കഴിഞ്ഞ് 6.00മണിയോടുകൂടി രക്ഷിതാക്കൾ പോകുമ്പോൾ അവരുടെ മുഖത്ത് നിർവൃതികാണാമായിരുന്നു. പ്രഭാതഭക്ഷണം മുതൽ സായാഹ്ന ഭക്ഷണം വരെ ​ശില്പശാലയിൽ ലഭ്യമാക്കിയിരുന്നു.സംഗീത സായാഹ്സത്തിൽകൂടി പങ്കെടുത്താണ് ആളുകൾ പിരിഞ്ഞത്.
[[പ്രമാണം:1837589.jpg]]
===== '''3.ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.''' =====
സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന  സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്.
[[പ്രമാണം:1837591.jpg]]
===== '''4.ആറ്റാശ്ശേരി എൻഡോവ്മെൻറ്.''' =====
വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു.
===== '''5.സ്വന്തമായൊരുകുിണർ.''' =====
സ്കൂളിൻറെ വലിയെൊരു പ്രശ്നമായിരുന്നു വേനൽക്കാലത്തെ ജലക്ഷാമം..വിദ്യാലയത്തിൽ ഒരുതുറന്ന കിണറും ഒരു കുഴൽകുിണറും ഉണ്ടായിട്ടും വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.വിദ്യാലയത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള പാടത്ത് കിണർകുഴിച്ചാൽ ഇതിന് പരിഹാരമാകുമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു.സ്ഥലം അന്വേഷിച്ച് താഴത്തീൽ കുഞ്ഞാൻറെ അടുത്ത് എത്തിയ സ്കൂൾ അധികൃതരെ സന്തോഷനിർവൃതിയിലാഴ്ത്തിക്കൊണ്ട് കിണർകുഴിക്കാനായി ഒന്നരസെൻറ് സ്ഥലം അദ്ദേഹം സൗജന്യമായി അനുവദിച്ചു.ആസ്ഥലത്ത് കിണർകുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ച് സ്കൂളിലേക്ക് വെള്ളമെത്തിച്ചു.ഈ സത് പ്രവൃത്തിമൂലം വിദ്യാലയത്തിൽ ഇന്ന് ജലക്ഷാമമറിയാതെ കുട്ടികൾ വളരുന്നു.
[[പ്രമാണം:Slide84.jpg]]
===== '''6.വായനത്തിളക്കം അവാർഡ്.''' =====
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെര‍ഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു.
===== '''7.ആത്മജ്യോതി ലൈബ്രറി കം വായനശാല.''' =====
ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച ഒരു സംരംഭമാണിത്.(സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒഴുകൂരുകാരായസുമനസ്സുകളുടെ കൂട്ടായ്മയാണ് ഒ.പി.കെ.)ആനുുകാലിക സംഭവവികാസങ്ങളിൽ കുട്ടികൾളുടെ അറിവ് വർദ്ധിപ്പിക്കുക,കൂടെ രക്ഷിതാക്കുളുടെ വായന പ്രത്സാഹിക്കുക  എന്ന രണ്ട് പ്രധാന ഉദ്ദേശ്യങ്ങളോടെയാണ് ഇത് ആരംഭിച്ചത്.ഒരു ഇംഗ്ലീഷ് പത്രമടക്കം 6പ്രധാനപത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും മറ്റ് ആനുകാലികങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ട്.
രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാതിങ്കളാഴ്ചയും 3 മണിമുതൽ എം.ടി.എ യുടെ നേതൃത്വത്തിൽ അവർക്കായി പുസ്തക വിതരണവും നടന്നു വരുന്നു.
[[പ്രമാണം:1837579.jpg]]
===== '''8.അക്ഷരദക്ഷിണ.''' =====
ഗ്രന്ഥശാലാ വിപുലീകരണ പദ്ധതിക്ക് അക്ഷരദക്ഷിണ എന്നാണ് പേര് നൽകിയത്.പുസ്തകങ്ങൾ ദക്ഷിണയായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പദ്ധതി.1000(ആയിരം) പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറിക്കൊണ്ട് ശ്രീമതി.ഷഹ്നമൻസൂർ  പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ശേഷം ഗ്രന്ഥശാലാ വിപുലീകരണത്തിനായി എല്ലാവരോടും പുസ്തകങ്ങൾ ശേഖരിച്ചു.ഇതിലൂടെ വിദ്യാലയഗ്രന്ഥശാലാ വിപൂലീകരണം വൻവിജയമായി.
[[പ്രമാണം:18375167.jpg]]  [[പ്രമാണം:18375168.jpg]]  [[പ്രമാണം:18375166.jpg]]
===== '''9.തൃപ്തി പ്രഭാതഭക്ഷണം.''' =====
രാവിലെ ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന മുഴുവൻകുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന സംവിധാനമാണ് ഇത്.ഓരോക്ലാസ്സിലെയും ക്ലാസ്സ് അധ്യാപകർ ഇതിനായി പ്രത്യേക ലിസ്റ്റ്നൽകുന്നു.ആവശ്യമായ ഫണ്ട് അഭ്യുദയകാംക്ഷികളിൽ നിന്നാണ് കണ്ടെത്തുന്നത്.
[[പ്രമാണം:Slide58.jpg]]
===== '''10.അരുമയ്ക്കൊരുതലോടൽ''' =====
സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഒരുപ്രവർത്തനമാണ് അരുമയ്ക്കൊരു  തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ആടിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് ആട് പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.മൃഗസംരക്ഷണവകുപ്പാണ് ഇതിനുള്ള സഹായം നല്കിയത്.
[[പ്രമാണം:20150811 150003.jpg]]    [[പ്രമാണം:MLA Inagurates theFirst Phase.jpg]]
{{PAGENAME}} / [[അരുമയ്ക്കൊരുതലോടൽ|കൂടുതൽ വിവരങ്ങൾ]]
===== '''11.പൈക്കൂട്ട്.''' =====
സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മറ്റൊരു പ്രവർത്തനമാണ് അരുമയ്ക്കൊരു  തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പശുവിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് പശു പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.കുടുംബിക്കൽ ക്ഷീര സഹകരണ സംഘമാണ് ഇതിനുള്ള സഹായം നൽകുന്നത്.
[[പ്രമാണം:DSC00681.jpg]]  [[പ്രമാണം:Mathrubhumi.21.10.16.jpg]]
===== '''12.കരനെൽകൃഷി''' =====
വർ‍ഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ്  കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
[[പ്രമാണം:1837592.jpg]]  [[പ്രമാണം:1837593.jpg]]  [[പ്രമാണം:1837594.jpg]]
===== '''13.എള്ള് കൃഷി.''' =====
ഒഴുകൂരിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നതും ഇന്ന് അന്യം നില്ക്കുുന്നതുമായ എള്ള് കൃഷി തിരിച്ചെത്തിക്കുന്നതിനായി  സ്കൂൾ മുൻകൈയ്യെടുത്ത് കുട്ടികളുടെ നേത‍ൃത്വത്തിൽ എള്ളുകൃഷിചെയ്തു.
===== '''14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.''' =====
ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി  സ്കൂൾ നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വീട്ടുമുറ്റത്തൊരുഔഷധത്തോട്ടം എന്നത്.ആദ്യഘട്ടത്തിൽ 500കുടുംബങ്ങൾക്ക് 5വീതം ഔഷധത്തൈകളാണ് നൽകിയത്.ഇതിനുപുറമേ പരിസരങ്ങളിൽ നിന്നുകിട്ടുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് നല്ലൊരു ഔഷധത്തോട്ടമുണ്ടാക്കി സംരക്ഷിക്കുന്നതാണ് പദ്ധതി.വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രേഡിംഗ് നടത്തി മികച്ചത്തോട്ടം കണ്ടെത്തി പ്രോത്സാഹന സമ്മാനം നൽകുന്നു.
[[പ്രമാണം:1837596.jpg]]        [[പ്രമാണം:1837598.jpg]]
===== '''15.മഴത്തുള്ളിക്കൊരിടം.''' =====
ജലസംരക്ഷണപരിപാടികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിപാടിയാണ് മഴത്തുള്ളിക്കൊരിടമെന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 വാർഡുകൾ ഉൾക്കൊള്ളുന്ന ഒഴുകൂർ പ്രദേശത്ത് മഴത്തുള്ളിക്കൊരിടമെന്നപേരിൽ 1000 മഴക്കുഴികൾ നിർമിച്ച പ്രവർത്തനമാണ് ഇത്.തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരും വിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ് പരിപാടി നടപ്പാക്കിയത്.
[[പ്രമാണം:20161223 094521.jpg]]  [[പ്രമാണം:20161223 095911.jpg]] [[പ്രമാണം:20161223 100009.jpg]]
===== '''16.ഒപ്പത്തിനൊപ്പം.''' =====
അന്യസംസ്ഥാന
[[പ്രമാണം:Abc123.jpg]]    [[പ്രമാണം:Oppathinoppam.jpg]]
== ക്ലബ്ബുകൾ ==
== അവാർഡുകൾ ==
== '''പ്രൊജെക്ടുകൾ'''  ==
1,336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/462246" എന്ന താളിൽനിന്ന് ശേഖരിച്ചത്