"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3   ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും ,ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
 
സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 ആഗസ്റ്റ് 10 ൲  നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം നബാർഡ് ഫണ്ട് ഉപയോഗിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്.
 
വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. നിലവിൽ പാഠപുസ്തകങ്ങളിലുള്ള എല്ലാ പരീക്ഷണങ്ങളും ഓരോ കുട്ടിയ്ക്കും സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കുക, ഓരോ ആശയവുമായി ബന്ധപ്പെട്ട വ്യക്തത ഉറപ്പാക്കുംവിധം ശ്രേണിയായുള്ള പരീക്ഷണങ്ങൾ ചെയ്തു നോക്കുക, ശാസ്ത്രത്തിലെ ഏറ്റവും നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടാൻ അവസരമൊരുക്കുക ഇവയാണ് ഐഡിയൽ ലാബിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുംവിധമുള്ള ഉപകരണങ്ങളും ആകർഷണീയമായ ചിത്രങ്ങളും ഉദ്ധരണികളും ചേർന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഐഡിയൽ ലാബറട്ടറി ഒരുക്കിയിരിയ്ക്കുന്നത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കുകൂടി സന്ദർശിച്ച് പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുന്ന രീതിയിലുള്ള ഒരു ശാസ്ത്ര ഹബ്ബ് ആയി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ഐഡിയൽ ലാ‍ബുകൾ. ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443054" എന്ന താളിൽനിന്ന് ശേഖരിച്ചത്