"എം.കെ.എ.എം.എൽ.പി.സ്കൂൾ മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:




== ചരിത്രം ==
== ചരിത്രം ==എം കെ എ എം എല്‍ പി സ്കൂള്‍, മണ്ണൂര്‍
 
പരേതനായ ജ. പി കെ കോയമൊയ്തീന്‍കുട്ടി എന്നവര്‍ വടക്കുമ്പാടുള്ള പുരത്തറ വീടിന്റെ വരാന്തയില്‍ ചുരുങ്ങിയ കുട്ടികളോടു കുടു കൂടി 1922ല്‍ സ്ഥാപിച്ച വിദ്യാലയമാണ് മദ്രസത്തുല്‍ കമാലിയ എ എം എല്‍ പി സ്കൂള്‍. പിന്നീട് ചെട്ടിച്ചിവീട് പറമ്പിലെ ഷെഡ്ഡിലേക്ക് മാറ്റുകയുണ്ടായി. വിദ്യാലയത്തിന്1924 ല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചു.
1934ല്‍ ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം നിര്‍മ്മിതമായി. ആദ്യകാലത്ത് അഞ്ചാംതരം വരെയും പിന്നീട് നാലാംതരം വരെയും കളാസുകളുള്ള ഈ വിദ്യാലയത്തില്‍ ഒരു പ്രധാനാധ്യാപകനും ഒരു തുന്നല്‍ ടീച്ചറുമടക്കം മൊത്തം 10 അധ്യാപകര്‍ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിന്റെ മാനേജരായിരുന്ന ശ്രീമതി ഇത്തിക്കുട്ടി ഉമ്മ മരണപ്പെട്ടതിനുശേഷം അവരുടെ മകനായ ശ്രീ അബ്ദുള്‍വഹാബാണ് മാനേജര്‍ പദവി അലംങ്കരിക്കുന്നത്.
ഈ സ്കൂളിന്റെ പ്രധമ പ്രധാനാധ്യാപകന്‍ ശ്രീ അബ്ദുള്‍ ഖാദര്‍ മാസ്റ്ററായിരുന്നു. ദീര്‍ഘകാലം പ്രധാനാധ്യാപകനായി സേവനമനുഷ്ടിച്ച ശ്രീ രാജചന്ദ്രന്‍ മാസ്റ്റര്‍ 1990 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. അതിനുശേഷം ശ്രീമതി സുലോചനടീച്ചര്‍ പ്രധാനാധ്യാപികയായി രണ്ടുവര്‍ഷം സേവനമനുഷ്ടിച്ചു  .1992ല്‍ സുലോചനടീച്ചര്‍ പിരി‍ഞ്ഞുപോവുകയും ശ്രീ അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ സ്കൂള്‍ മുസ്ലിം കലണ്ടറില്‍ നിന്നും ജനറല്‍ കലണ്ടറിലേക്ക് മാറി. 1998 മാര്‍ച്ചില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ പിരി‍ഞ്ഞ തിനു ശേഷം ആച്ചിയമ്മ ടീച്ചറും 2000 മാര്‍ച്ചില്‍ രത്നമ്മ ടീച്ചറും പ്രധാനാധ്യാപകരായി. 2005 ഏപ്രില്‍ മുതല്‍ ശ്രീ വിവി സുരേഷ് പ്രധാനാധ്യാപകനായി സേവനമനുഷ്ടിച്ചു വരുന്നു. ഇപ്പോള്‍ പ്രധാനാധ്യാപകനടക്കം 5 അധ്യാപകര്‍ ജോലിചെയ്തുവരുന്നു.
 




5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344521" എന്ന താളിൽനിന്ന് ശേഖരിച്ചത്