"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:


==ആനിവേഴ്സറി==
==ആനിവേഴ്സറി==
അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചമേകി കുറുമുള്ളൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിയിൽ നിർണായക സംഭാവനകൾ നൽകി ശോഭിക്കുന്ന കുറുമുള്ളൂർ സെൻറ് തോമസ് യു പി സ്കൂളിന്റെ 90 - മത് വാർഷികവും രക്ഷാകർതൃ ദിനവും 2017 ജനുവരി 28 ശനിയാഴ്ച 5 മണിക്ക് ആരംഭിച്ചു . സ്കൂൾ മാനേജർ റവ.സി . ഫ്ലോറൻസ് SJC പതാക ഉയർത്തി . കുറുമുള്ളൂർ സെൻറ് സ്റ്റീഫൻസ് പള്ളി വികാരി റവ . ഫാ . ജോസ് തെക്കുനില്ക്കുന്നതിലിന്റെ അധ്യക്ഷതയിൽ ഈശ്വരപ്രാര്ഥനയോടെ യോഗം ആരംഭിച്ചു .PTA പ്രസിഡന്റ് ശ്രീ റജി റ്റി സി എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് റവ . സി . ഷൈന SJC റിപ്പോർട്ട് അവതരിപ്പിച്ചു . കടുത്തുരുത്തി MLA ശ്രീ . മോൻസ് ജോസഫ് വാർഷികം ഉത്ഘാടനം ചെയ്തു . സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ടാക്കാനും 5 - ക്ലാസ്സിൽ പഠിക്കുന്ന റോബിൻ എന്ന കുട്ടിക്ക് വീട് നിർമിച്ചു നൽകുന്ന കാര്യത്തിലും ഗ്രാമ പഞ്ചായത്തുമായി ആലോചിച്ചു വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ഉറപ്പു നൽകി . കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറിയാൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി . പൂർവ വിദ്യാർത്ഥി ഡോ: റോഷ്‌നി തോമസിനെ സ്കൂൾ മാനേജർ റവ . സി . ഫ്ലോറൻസ് ആദരിച്ചു .  ഡോ: റോഷ്‌നി തോമസ് തന്റെ പൂർവ്വകാലാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വച്ചു. കാണക്കാരി  ഗ്രാമ പഞ്ചായത്ത്മെമ്പർ ശ്രീമതി മിനു മനോജ് ആശംസകളർപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ബിജു പഴയപുരക്കൽ സ്കോളർഷിപ്പ് വിതരണം ചെയ്തു . MPTA പ്രസിഡന്റ് ശ്രീമതി സുജി മൈക്കിൾ കൃതജ്ഞതയർപ്പിച്ചു. തുടർന്ന് സ്കൂളിലെ 210 കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. രാത്രി 10 മണിക്ക് വാർഷികം സമംഗളം പര്യവസാനിച്ചു .


==വഴികാട്ടി==
==വഴികാട്ടി==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314728" എന്ന താളിൽനിന്ന് ശേഖരിച്ചത്