"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണ്‌ സ്ഥാപിക്കേണ്ടതെന്ന ശ്രീനാരായണഗുരുവിന്റെ ഉദ്ബോധനത്തിൽ പിറവികൊണ്ട വിദ്യാലയമാണ് നീരാവിൽ എസ്‌എൻഡിപി യോഗം സ്കൂൾ. ഗുരുവിന്റെ ഗൃഹസ്ഥശിഷ്യൻ കൂടിയായ കൊച്ചുവരമ്പേൽ കേശവൻ മുതലാളിയാണ്‌ സ്കൂൾ സ്ഥാപിച്ചത്‌.
ക്ഷേത്രം നിർമിക്കുന്നതിന്‌ അനുമതി തേടിയാണ്‌ ഗുരുവിനെ സമീപിച്ചതെങ്കിലും നിരുത്സാഹപ്പെടുത്തുകയും സ്കൂൾ തുടങ്ങാൻ ഉപദേശിക്കുകയുമായിരുന്നു. തുടർന്ന്‌ സ്വന്തം സ്ഥലത്ത്‌ കേശവൻ സ്കുൾ നിർമിച്ചു. ജാതി വിവേചനമില്ലാതെ നാട്ടിലെ എല്ലാ കുട്ടികൾക്കും ഒന്നിച്ചിരുന്ന്‌ പഠിക്കാനായി സ്ഥാപിച്ച സ്‌കൂൾ നാടിന്റെ നവോത്ഥാന ചരിത്രം കൂടിയാണ്‌.
സി.വി. കുഞ്ഞുരാമന്റെ പിന്തുണയും നാട്ടുകാരുടെ സഹായവും കേശവന് കരുത്തേകി. “ഐപ്പുഴയിലെ മഹാത്ഭുതം"
എന്നാണ്‌ സി കേശവൻ തന്റെ ആത്മകഥയായ 'ജീവിതസമര ത്തിൽ സ്കൾ നിർമാണത്തെക്കുറിച്ച്‌ പരാമർശിച്ചത്‌. ആദ്യകാലത്ത്‌ ഐപ്പുഴ എന്നാണ്‌ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ഐപ്പുഴ ഇംഗ്ലീഷ്‌ സ്കൂൾ എന്നായിരുന്നു ആദ്യപേരും. പൊതു ഇടങ്ങളിൽനിന്ന്‌
ആട്ടിയോടിക്കപ്പെട്ട അധഃസ്ഥിതർക്ക്‌ ആരെയും ഭയക്കാതെ വെള്ളം കോരിക്കുടിക്കാൻ സ്കൂൾ മുറ്റത്ത്‌ കേശവൻ മുതലാളി കിണർ കൂടി സ്ഥാപിച്ചു, ഇതും ചരിത്രത്തിലെ നാഴികക്കല്ലാണ്‌.
നൂറുവർഷം മുന്ന്‌ നടന്ന സ്കൂളിന്റെ സമർപ്പണവേളയിൽ ശ്രീനരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാകവി കുമാരനാശാനും ഒത്തുചേർന്നിരുന്നു. പ്രാക്കുളത്തുനിന്ന്‌ ഗുരുവിനെ അനേകം ഓടിവള്ളങ്ങളുടെ അകമ്പടിയോടെ അഷ്ടമുടിക്കായലിലൂടെ ആഘോഷപൂർവമാണ്‌ ഉദ്ഘാടനത്തിന്‌ എത്തിച്ചത്‌. കയർ വ്യവസായിയായിരുന്ന കേശവന് സ്കൂൾ നടത്തിപ്പ്‌ എസ്‌എൻഡിപിയോഗത്തിന്‌ എഴുതിനൽകുകയായിരുന്നു. യോഗത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യസ്തുളാണിത്‌. അക്ഷരാഭ്യാസമില്ലാതിരുന്ന കേശവൻ പിന്നീട്‌ സ്കൂളിനോടു ചേർന്ന്‌ ഗുരുമന്ദിരവും ഗ്രന്ഥശാലയും സ്ഥാപിച്ചശേഷമാണ്‌ വിടവാങ്ങിയത്‌.
ഹൈസ്കുളായും പിന്നീട്‌ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ട ഈ വിദ്യാലയം നാടിന്റെ സാംസ്കാരികപൈതൃകമായിതലയുയർത്തി നിൽക്കുകയാണ്‌.<ref>https://archive.org/details/41071-school-history</ref>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830990" എന്ന താളിൽനിന്ന് ശേഖരിച്ചത്