"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം/സ്കൂളിന്റെ സൗകര/ചരിത്രം/വീരണകാവിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വീരണകാവിന്റെ ചരിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വീരണകാവിന്റെ ചരിത്രം
<font size=6><b><center>വീരണകാവിന്റെ ചരിത്രം</font size=6></b></center>
പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ് .കേട്ടുകേൾവികളും ചരിത്രവുമായി ഇടകലർന്ന് കിടക്കുന്നതിനാൽ വ്യക്തമായ തെളിവുകളുടെ അഭാവം ഈ ഗ്രാമത്തിൽ ചരിത്രരചനയിലെ ഒരു വെല്ലുവിളി തന്നെയാണ്. പൂവച്ചൽ പഞ്ചായത്തിന്റെ വികസന രേഖകളും കുറുമുനിയുടെ നാട്ടിൽ എന്ന കിളിയൂർ അജിത്തിന്റെ ചരിത്ര പുസ്തകത്തിന്റെ ഏടുകളിലെ പരാമർശങ്ങളും ചരിത്ര രചനക്ക് സഹായകമാണ്.
 
2014 ഫെബ്രുവരി 11ന് കാട്ടാക്കട താലൂക്ക് നിലവിൽ വന്നപ്പോൾ അതിന്റെ ഭാഗമായി തുടർന്നു.
 
<font size=5>📚'''<u>വീരണകാവിന്റെ ഭൂപ്രകൃതി</u></font size=5>
 
സംഘകാല തിണകളുടെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ന് ഇട നാടിന്റെ ഭാഗമാണ്<ref>കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 14.</ref> .ചെറിയ കുന്നുകളും ഉയർന്ന സമതല പ്രദേശവും ലാറ്ററൈറ്റ് മണ്ണും ഈ പ്രദേശത്തിന്റെ പ്രകൃതിയുടെ ഭാഗമാണ്. മാത്രമല്ല മണൽ കലർന്ന പശിമരാശി മണ്ണ്, ചരൽ കലർന്ന മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങളും ഇവിടെ കാണപ്പെടുന്നു. വർഷത്തിൽ ഏകദേശം മൂന്നിലൊന്ന് ദിവസങ്ങളിലും മഴ ലഭിക്കുന്നു  20 ഡിഗ്രി മുതൽ 34 ഡിഗ്രി വരെയാണ് ശരാശരി അന്തരീക്ഷ ഊഷ്മാവ് .ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവസ്ഥയിൽ പ്രകടമായ മാറ്റം കാണുന്നുണ്ട്.
 
അഗസ്ത്യാർകൂടത്തിൽ നിന്നുത്ഭവിക്കുന്ന നെയ്യാർ വീരണകാവിന്റെ കിഴക്കേ അതിർത്തിയിലൂടെ കടന്നുപോകുന്നു.
 
വേണ്ടത്ര തെളിവുകൾ ഇല്ലെങ്കിലും വീരണകാവിന്  മഹാ ശിലായുഗവുമായി ബന്ധം ഉണ്ടാകാനാണ് സാധ്യത. പൂവച്ചൽ അടിവാരത്തിൽ മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടം <ref>കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 43.</ref>കണ്ടെത്തുകയുണ്ടായി. നമ്മുടെ നാട്ടിലെ ചരിത്ര ശേഷിപ്പുകൾ ഇന്നും നമുക്ക് അന്യമായി നിലനിൽക്കുന്നു. മൺമറഞ്ഞുപോയ ഒരു സംസ്കൃതിയുടെ ഭാഗമായിരിക്കാം വീരണകാവ് .
 
വേണാടിന്റെ തലസ്ഥാനമായിരുന്നു തക്കലയും  അംബാസമുദ്രം പാതയും ഒക്കെ പണ്ടത്തെ കാർഷിക സംസ്കാരത്തിന് ഭാഗമായിരുന്നു. അതിനാൽ തീർച്ചയായും ഈ പ്രദേശവും വാണിജ്യത്തിനു ഉള്ള കച്ചവട സാധനങ്ങൾ എത്തിച്ചിരുന്ന സ്ഥലം ആകാനാണ് സാധ്യത .വേണാട് രാജാവ് വ ശത്രു ഭയത്താൽ അംബാസമുദ്രം പാത അടച്ചതോടെ വീരണകാവിന്റ കാർഷിക അഭിവൃദ്ധി ഇല്ലാതായി കാണണം .ഏഴാം നൂറ്റാണ്ടുകളിലെ അഗസ്ത്യ പട്ടണം കേന്ദ്രമാക്കിയുള്ള പൊതിയൻ സംസ്കാരത്തിന്റെ അലയൊലികൾ എന്തായാലും ഈ നാടിനെ സ്വാധീനിക്കാതിരിക്കില്ല. ആ സംസ്കാരത്തിൻറെ വ്യക്തമായ സ്വാധീനം ഇവിടെയുണ്ടായിരുന്നു. പുറനാനൂറ് ,അകനാനൂറ് പോലുള്ള സംഘം കൃതികളിൽ പലതും കാണുന്ന കാട്ടാക്കടയുടെ വിവരണം വീരണകാവിന്റെ  പ്രകൃതിയുമായി ചേർന്ന് പോകുന്നുണ്ട്
 
<font size=5><u>സ്ഥലനാമചരിത്രം</u></font size=5>
 
പോറ്റി രോഗബാധിതനായപ്പോൾ  അദ്ദേഹം തന്നെ ബുദ്ധിമുട്ട് ശാസ്താവിനോട് പറഞ്ഞുവെന്നും തുടർന്ന് ശാസ്താവ് അദ്ദേഹത്തിൻറെ തോളിൽ കയറി വരികയും ചെയ്തു. എന്നാൽ വഴിയിൽ വച്ച് ശാസ്താവ് അപ്രത്യക്ഷനായി. ശാസ്താവ് അടുത്തുള്ള കാവിൽ അപ്രത്യക്ഷനായി.അപ്പോൾ പോറ്റി ശാസ്താവിനെ നോക്കി അമ്പട വീരാ എന്ന് പറഞ്ഞു.അതിനെ തുടർന്ന് സ്ഥലം വീരണകാവ് എന്നറിയപ്പെടാൻ തുടങ്ങിയെന്നതാണ് പ്രാദേശികമായി പറഞ്ഞുവരുന്ന സ്ഥലനാമചരിത്രം. വീരണകാവിലെ ചുമടുതാങ്ങിയുടെ സാന്നിധ്യവും മൈലക്കരയിലെ വിശ്രമ സങ്കേതവും അനന്തപുരിയും മായുള്ള ബന്ധത്തിന്റെ പാതയാണ്. ഈ പാതയിലുള്ള ഏകദേശം സ്ഥലനാമങ്ങൾക്ക് മാർത്താണ്ഡവർമ്മയുമായുള്ള ബന്ധം വീരണകാവിന്റെ പേരിന് ഹേതുവായി ആയിരിക്കണം .
[[പ്രമാണം:44055 madam.jpg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
<font size=5><u>മധ്യകാല ചരിത്രം</u></font size=5>
 
ഒരു വലിയ ബ്രാഹ്മണ സങ്കേതമായി മാറി. ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം,  ഭഗവതി ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വേദപഠനം നടന്നിരുന്നു എന്നത് ഇതിന് തെളിവാണ് ..സാഹിത്യത്തിലെ വീരണകാവ്
 
പഴയകാല സാഹിത്യമായ ഊട്ടു പാട്ട് എന്നറിയപ്പെടുന്ന  തമ്പുരാൻ പാട്ടിൽ കാളിപ്പെണ്ണ് സുഖപ്രസവത്തിന് കാവിലെ അയ്യന് ഒരു കാൽ ചിലങ്ക നേരുന്ന സംഭവം വിവരിക്കുന്നുണ്ട്. മാത്രമല്ല കാര്യസാധ്യത്തിന് ശാസ്താവിന് നേർച്ച നേർന്ന ഒരു കഥ കൊടുത്തിട്ടുണ്ട് .ഈ പരാമർശങ്ങൾ തീർച്ചയായും ചരിത്രപ്രാധാന്യം ചൂണ്ടിക്കാണിക്കുകയാണ്
 
<font size=5><u>കാർഷികചരിത്രം</font size=5></u>
 
നെൽ വയലുകളും തെങ്ങിൻ തോട്ടങ്ങൾ നിറഞ്ഞ വീരണകാവിന് ഒരു കാർഷികസമൃദ്ധിയുടെ ഭൂതകാലം ഉണ്ടായിരുന്നു. പ്രദേശത്തെ ജല സമൃദ്ധമാക്കി കൊണ്ട് നെയ്യാർ തെക്കുകിഴക്കുഭാഗത്തായി ഒഴുകിയിരുന്നു ആറ്റിൽ നിന്നും ജലം വഹിച്ചു കൃഷിയിടങ്ങൾ നനക്കുന്ന തോടുകൾ ഈ പ്രദേശത്തെ നല്ലൊരു കാർഷിക കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ആനാകോടിന്റെ വറ്റിവരണ്ട ഭാഗങ്ങൾ കാർഷികസമൃദ്ധിയുടെ ശേഷിപ്പുകൾ ആണെന്നതിൽ സംശയമില്ല.  വടക്കുപടിഞ്ഞാറ് ഭാഗം വലതുകര കനാൽ വരുന്നതിനുമുമ്പ് കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത് ഇവിടെ നിന്നുള്ള വെള്ളം പണ്ട് വഴി കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ നെയ്യാർ അണക്കെട്ട്<ref>കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 26.</ref> വരികയും വലതുകര കനാൽ  വഴി ആവശ്യമായ വെള്ളം കൃഷിയിടത്തിൽ എത്തുകയും ചെയ്തതോടെ ബണ്ടുകളുടെ പ്രാധാന്യം നഷ്ടപ്പെടുകയും പതിയെ പെരുംകുളം അവഗണിക്കപ്പെടുകയും ചെയ്തു .മുകൾഭാഗത്തുനിന്ന് വരുന്ന മഴവെള്ള സംഭരണ സ്ഥലമായിരുന്ന കുളം അവഗണിക്കപ്പെടുകയും ചെയ്തതോടെ ഒരു കാലത്ത് വറ്റിപ്പോയ  കാഴ്ച വീരണകാവ് ചരിത്രത്തിലെ ഒരു വേദനാകരമായ നേർകാഴ്ച ആണ്.
[[പ്രമാണം:44055 chumadu.jpg|വലത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
ചുമട് പേറുന്ന ചുമടുതാങ്ങി തിരുവിതാംകൂർ രാജഭരണം നിലവിൽ വന്ന സമയത്ത് അതിനെ തലസ്ഥാനമായിരുന്നതക്കല മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശത്തെ കച്ചവടക്കാരെ സഹായിക്കാനായി വഴിയമ്പലങ്ങളും ചുമടുതാങ്ങിയും സ്ഥാപിച്ചിരുന്നു ഇതിന്റെ ഭാഗമായി മൈലക്കര ,ചൂണ്ടുപലക വഴിയമ്പലങ്ങളും വീരണകാവ് ചുമടുതാങ്ങിയും നിർമ്മിച്ചു. കച്ചവട സാധനങ്ങളുമായി വരുന്നവർക്ക് പരസഹായം കൂടാതെ ഈ ചുവടുതാങ്ങി ചുമടിറക്കി വെച്ചശേഷം അടുത്തുള്ള നീരുറവയിൽ നിന്ന് വിശ്രമിച്ച ശേഷം നേരിട്ട് തലയിലേക്ക് ഒറ്റയ്ക്ക് ചുമട് നീക്കി കയറ്റി യാത്ര തുടരാൻ ചുമടുതാങ്ങി സഹായിച്ചിരുന്നു.  പ്രകൃതി അനുഗ്രഹിക്കപ്പെട്ട ഒരു പ്രദേശമാണ് ആണ് . സാംസ്കാരിക പ്രാധാന്യം ഉള്ള നാടാണ്.തകഴി മെമ്മോറിയൽ ഗ്രന്ഥശാല പോലുള്ള സാംസ്കാരിക നിലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നാടിന്റെ നന്മയുടെ പ്രകാശനങ്ങളാണ്.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738076" എന്ന താളിൽനിന്ന് ശേഖരിച്ചത്