"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  1906 നവംബർ 6 തീയതി ബ്രിട്ടീഷ്ഭരണകാലത്തു ശ്രീ.കുങ്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടത്. അദ്ദേഹം എഴുത്തുപള്ളിക്കൂടം  ശ്രീ.വേലാണ്ടി കുമാരൻ മാസ്റ്റർക്ക് കൈമാറ്റം ചെയ്തു. അഞ്ചു ക്ലാസ്സുകളുമായായിരുന്നു  തുടക്കം. ആൺകുട്ടികൾ മാത്രമായിരുന്നു ആ  കാലത്തു അവിടെ പഠിച്ചിരുന്നത്. കാലം അനുകൂലമായി വന്നപ്പോൾ  സ്വാതന്ത്ര്യാനന്തരം ബേസിക് സിദ്ധാന്തത്തിൽ അധിഷ്ഠിതമായി 1955 ഓഗസ്റ്റ് മാസം ഈ  വിദ്യാലയം സീനിയർ ബേസിക് വിദ്യാലയമായി ഉയർത്തപ്പെട്ടു. ബേസിക് വിദ്യാഭ്യാസത്തിൻ്റെബീജാവാപം ഒരു പുത്തൻ  സംസ്കാരമായി അലയടിച്ചപ്പോൾ ഈ വിദ്യാലയം സുപ്രസിദ്ധമായി.
                                   
    അരങ്ങേറ്റുപറമ്പിനു  കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന  കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന  പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം  നടത്തിയിരുന്നത് . അതുകൊണ്ടാണ്  ഈ  പ്രദേശം  അരങ്ങേറ്റുപറമ്പ്  എന്ന  പേരിലറിയപ്പെടുന്നത്.
   
    മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട്  സ്കൂളിന്  പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത്  സബ് ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ  ഒരു കാലത്തു  ഒന്നാം സ്ഥാനത്തു  നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം  വരെ  എത്തിയ  ചരിത്രവും  ഈ  സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക ...
emailconfirmed
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125468" എന്ന താളിൽനിന്ന് ശേഖരിച്ചത്