"എം യു പി എസ് പൊറത്തിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
<small>ചെറിയ എഴുത്ത്</small>
ചരിത്രത്താളുകളിലൂടെ
          പൊറത്തിശ്ശേരി മഹാത്മാ യു പി സ്‌കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണെങ്കിൽ അത് സ്വാതന്ത്ര്യലബ്ധിക്കും അപ്പുറത്തേക്ക് നീണ്ടു കിടക്കുകയാണെന്ന് കാണാം. ഒരു സ്കൂളിനു വേണ്ടിയുള്ള ഇവിടുത്തെ ചില മഹാനുഭവാന്മാരുടെ ശ്രമങ്ങൾക്ക് 1940 ൽ തന്നെ ചിറകുമുളച്ചിരുന്നു. പല സ്ഥലങ്ങളിലും പ്രൈമറി സ്കൂളുകൾ ഉദയം ചെയ്തു. തുടങ്ങിയിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാൻ കുട്ടികൾ എത്തിയിരുന്നു. വാഹന സൗകര്യം വളരെ കുറവായിരുന്നു. നാഴികകൾ താണ്ടി സ്കൂളിൽ എത്തുക എന്നത് ശ്രമകരമായ ഒരു ഏർപ്പാടായിരുന്നു. ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിലോ കിഴുത്താണി സ്കൂളിലോ പോകേണ്ട അവസ്ഥയാണുണ്ടായത്.
          ജനസംഖ്യയിൽ ഭൂരിഭാഗവും കൃഷിക്കാരും  കൂലിപ്പണിക്കാരും ആയിരുന്നു. സഞ്ചാരയോഗ്യമായ വഴികളോ ഗതാഗത സൗകര്യമോ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഈ പ്രദേശത്ത് ഒരു വിദ്യാലയം അനിവാര്യമാണ് എന്ന അവസ്ഥ സംജാതമായപ്പോൾ ഇവിടുത്തെ ചില പ്രമുഖർ ഇതിനെക്കുറിച്ച് വളരെയേറെ ചിന്തിച്ചു. അങ്ങനെ  പൊറത്തിശ്ശേരിയി- ൽ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കു  - ന്നതിനുള്ള ഒരു വിദ്യാലയത്തിന് വഴി തെളിഞ്ഞു. ചില മഹാമനസ്കരുടെ കൂടിയാലോചനയുടെ ഫലമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമെടുത്തു. ഇപ്പോഴത്തെ കല്ലട ബസ്റ്റോപ്പിനടുത്ത് ഈഴവ സമാജം വക സ്ഥലത്ത് വിദ്യാലയത്തിന്റെ പ്രവർത്ത    നം ആരംഭിക്കാൻ തീരുമാനിച്ചു. താൽക്കാലികമായി നിർമ്മിച്ച ഒരു ഷെഡ്ഡിൽ  സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ശ്രീ.ആർ.കെ ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ കണ്ടുണ്ണി പണിക്കർ, ശ്രീ വേലായുധൻ മാസ്റ്റർ, കാട്ടൂർ ശ്രീ വേലു മാസ്റ്റർ, മൂർക്കനാട് ശ്രീമതി കൗസല്യ ചാത്തുണ്ണി എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കാൻ മുന്നോട്ടു വന്നു. അങ്ങിനെ ഗ്രാമത്തിനൊരുതിലകക്കു റിയായി അക്ഷരഭ്യാസത്തിനെത്തുന്നവ- ർക്ക് ഒരു മാർഗ്ഗമായി ഈ കൊച്ചു സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 1944ൽ ഈ അദ്ധ്യാപകർക്ക് സർക്കാർ നിയമനം ലഭിച്ചതുകൊണ്ട്  ഇവിടെ നിന്നും വിടചൊല്ലേണ്ടി വന്നു. അങ്ങിനെ പഠനം നയിക്കാൻ അദ്ധ്യാപകരില്ലാത്ത ഒരു അവസ്ഥ സംജാതമായി.അതിനു ശേഷം ആർ. കെ. ലക്ഷ്മീ ഭായി, സർവ്വീസിൽ നിന്നും വിരമിച്ച പട്ടര് മാസ്റ്റർ എന്നിവർ ചേർന്ന്  കുറച്ചുനാൾ കൂടി സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോയി.
          അദ്ധ്യാപകരുടെ അഭാവം സ്കൂളി ന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാ ക്കിയിരുന്നു. തരക്കേടില്ലാത്ത നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന പൊറത്തിശ്ശേ രിയിലെ ഈ കൊച്ചു സ്ഥാപനത്തിന് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചി രുന്നില്ല. അത് സ്കൂളിന്റെ ഭാവി പ്രവർത്ത നങ്ങളെ അസാധ്യമാക്കി. മാത്രമല്ല അംഗീകാരമുള്ള മറ്റൊരു സ്കൂൾ 5കി.മീ പരിധിയിൽ ഉണ്ടായിരുന്നു. നിയമന ത്തിന്റെ കുരുക്കിൽ പെട്ട് സ്കൂളിന്റെ പ്രവർത്തനം നിറുത്തി വയ്ക്കേണ്ടി വന്നു. അതിനു ശേഷം  അവിടെ അഭ്യസ്ത വിദ്യരായ ചില ചെറുപ്പക്കാരുടെ കൂട്ടായ്മ കൊണ്ട് ജനങ്ങൾക്ക് വിജ്ഞാനം പകർന്നു കൊടുക്കാൻ മറ്റൊരു സ്ഥാപനം രൂപം കൊള്ളുകയുണ്ടായി. അതാണ് പൊറത്തിശ്ശേരി ടാഗോർ ഗ്രാമീണ വായനശാല. പത്രപാരായണത്തിനും മറ്റു ഗ്രന്ഥങ്ങൾ വായിക്കുന്നതിനുമുള്ള  വേദിയായിരുന്നു ഈ വായനശാല. ഇതിനിടെ സ്കൂളിനുള്ള അനുമതി ലഭിക്കാ നുള്ള ശ്രമം തുടർന്നു കൊണ്ടിരുന്നു. വിദ്യാലയത്തിനു വേണ്ടി ആദ്യകാലത്ത് മുൻകൈയെടുത്ത 23 അംഗങ്ങൾ ചേർന്ന് ഒരു ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചു. ഏത് വിധേനയും സ്കൂൾ ആരംഭിക്കണമെ  ന്ന ലക്ഷ്യത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.  കാടു പിടിച്ചു കിടന്നിരുന്ന ഈ പ്രദേശമാണ്  സ്കൂൾ പണിയാനായി ലഭിച്ചത്. അതിനകത്ത് കല്ലുവെട്ടുന്ന ഒരു മടയും ഉണ്ടായിരുന്നു. കെട്ടിടം പണിക്കാ വശ്യമായ കല്ല് ഇവിടെ നിന്നു തന്നെ ലഭിച്ചു.
==
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
<small>ചെറിയ എഴുത്ത്</small>
          1960ൽ ഗവ. നോട്ടിഫിക്കേഷൻ പ്രകാരം 10 രൂപ ചലാൻ അടച്ച്  സ്കൂളിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു. ജനുവരിയിൽ ഐ.എം.വേലായുധൻ മാസ്റ്റർ, ആർ.കെ ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സ്കൂളിനു അനുമതി ലഭിക്കാ നായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു അന്ന് ആർ.ശങ്കറിന്റെ നേതൃത്വ ത്തിലുള്ള മന്ത്രിസഭയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ശ്രീ ഉമ്മർ കോയ (വിദ്യാ ഭ്യാസ മന്ത്രി), ശ്രീ കെ.ടി. അച്ചുതൻ (ട്രാൻസ്പോർട് മന്ത്രി), ശ്രീ പി.ആർ കൃഷ്ണൻ മാസ്റ്റർ (എം.എൽ.എ) എന്നി വരുടെ ശ്രമഫലമായി പൊറത്തിശ്ശേരി യുടെ ചിരകാലാഭിലാഷമായ സ്കൂൾ അനുവദിച്ചുകിട്ടി. അതിന് 'മഹാത്മാ' എന്ന പേരും നൽകി. 1960 ഏപ്രിലിൽ ശ്രീ ചന്ദ്രഭാനു ഐ.എ.എസ്.എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളി ന്റെ സ്ഥാപക മാനേജർ ശ്രീ ഐ.എം വേലായുധൻ മാസ്റ്റർ സ്കൂൾ അനുവദിച്ചു കിട്ടാൻ ഏറെ പരിശ്രമിച്ചു. ശ്രീ അരവി ന്ദാക്ഷൻ മാസ്റ്റർ പ്രധാന അദ്ധ്യാപക നായി സ്ഥാനമേറ്റു. പ്രശസ്ത വാഗ്മി, ഗാന്ധിയൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രഗത്ഭനായ  അദ്ധ്യാ പകൻ എന്നീ നിലകളിലെല്ലാം പ്രശ സ്തനായിരുന്നു ശ്രീ വേലായുധൻ മാസ്റ്റർ. അദ്ദേഹം ദീർഘകാലം സ്കൂളിന്റെ മാനേ ജർ പദവി അലങ്കരിക്കുകയുണ്ടായി. ശ്രീ സി. ആർ വേലായുധൻ സ്കൂൾ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1961ൽ ശ്രീ സി ആർ കേശവൻ വൈദ്യർ രണ്ടാമത്തെ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളിന്റെ മറ്റു  ഭൗതിക സൗകര്യങ്ങളും പടിപടി യായി  വർദ്ധിച്ചു വന്നു. 1966ൽ ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ പൂർണ്ണമായും ഇതൊരു യു . പി സ്കൂളായി ഉയർന്നു. ഗവൺമെന്റിൽ നിന്നും വിദ്യാ ലയങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റും ലഭിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള മഹാത്മാ യു പി സ്കൂളിന്റെ ചരിത്രം അജയ്യയുടേതായി രുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യ അഭ്യസിക്കാൻ വരുന്ന കുട്ടികൾ, സ്നേഹ സമ്പന്നരായ അധ്യാപകർ, കെട്ടുറപ്പുള്ള ഗുരു ശിഷ്യ ബന്ധം, പാഠ്യേതര രംഗങ്ങളിലുള്ള മികവ് ഇവയെല്ലാം പൊറത്തിശ്ശേരി സ്കൂളിന്റെ മുഖമുദ്രകളായിരുന്നു. അസൂയാവഹമായ പല നേട്ടങ്ങൾക്കും ഈ കാലയളവിൽ നാം  അർഹരായിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടന്നിരുന്ന അക്കാലത്ത് ഈ വിദ്യലയത്തിൽ ധാരാളം വിദ്യാർത്ഥികൾ ഹരിശ്രീ കുറിക്കനായി എത്തിയിരുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം ഉണ്ടായപ്പോൾ കാലാന്തരത്തിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വന്നതായി കാണുന്നു. വീടുകളിൽ അംഗ  സംഖ്യ കുറഞ്ഞതും  ഇതിന് മറ്റൊരു കാരണമായി ഭവിച്ചു.
            ശ്രീ അരവിന്ദാക്ഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇവിടുത്തെ പ്രവർത്തന ങ്ങൾ യാതൊരു വിഘ്‌നവും കൂടാതെ നടന്നു പോന്നിരുന്നു. സഹധ്യാപകരുടെ നിർലോഭമായ സഹകരണവും ഇതിനൊ രു മുതൽകൂട്ടായിരുന്നു. ഇവിടുത്തെ മിടു ക്കരായ വിദ്യാർത്ഥികൾ എല്ലാ രംഗങ്ങ ളിലും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മത്സരിച്ച രംഗങ്ങളിലെല്ലാം വിജയശ്രീലാളിതനായി തിരിച്ചു വന്ന അനുഭവങ്ങൾ സ്കൂൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ എഴുതപ്പെട്ടിരിക്കു ന്നു. 1985ൽ സ്കൂളിന്റെ രജത ജൂബിലി ഗംഭീരമായി തന്നെ ആഘോഷിക്കുക യുണ്ടായി. അത് നാടിന്റെ തന്നെ ഉത്സവമായി മാറി. സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരിൽ  ഭൂരിഭാഗവും സമീപ വാസികളാണ്. ഉപജില്ലയുടെ തന്നെ മികച്ച സ്കൂളുകളുടെ  പട്ടികയിൽ മഹാത്മാ സ്കൂളിന് സ്ഥാനം നേടാൻ കഴിഞ്ഞു. പാഠ്യേതര വിഷയങ്ങളിലും ഉയർന്ന നിലവാരം പുലർത്താനും സ്കൂളിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും ഇവിടെ നിന്ന് വിരമിച്ച അധ്യാപകർക്ക് സമുചിതമായ യാത്രയ യപ്പും നൽകിയിട്ടുണ്ട്. അവരിൽ ആറു പേർ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട്. മറ്റുള്ളവർ സ്വച്ഛന്തം അവരുടെ വിശ്രമ ജീവിതം നയിക്കുന്നു. 1993ൽ പ്രഥമ ഹെഡ്മാസ്റ്ററായ ശ്രീ അരവിന്ദാക്ഷൻ മാസ്റ്റർ തന്റെ ദീർഘ കാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. സഹപ്രവർത്തക രുടെയും നാട്ടുകാരുടെയും സ്നേഹത്തിന് പാത്രീഭൂതനായ  അദ്ദേഹം വിദ്യാലയത്തോട് വിടപറഞ്ഞത് വലിയൊരു നഷ്ടം തന്നെയാണ്. അതിനുശേഷം ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി സരസ്വതി ടീച്ചർ, ശ്രീ അഷ്റഫ് മാസ്റ്റർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി വിമലാഭായി ടീച്ചർ  തുടങ്ങിയവർ ഹ്രസ്വമായ കാലയളവിൽ ഇവിടെ പ്രധാനദ്ധ്യാപകരായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. ബി. ജീജി 2008 ൽ പ്രധാനധ്യാപികയായി സ്ഥനമേറ്റു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി നടന്നു പോരുന്നു. സ്കൂൾ ക്രമേണ വളർച്ചയുടെ പടവുകൾ നടന്നു കയറി. നാടിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. സാംസ്കാരിക പ്രവർത്ത കരുടെ സാന്നിധ്യം ഗ്രാമീണതയെ ചലനാത്മകമാക്കി മാറ്റി. ഹൈസ്കൂൾ പഠനത്തിന് ഇരിങ്ങാലക്കുടയിൽ പോ കേണ്ട അവസ്ഥയാണുള്ളത്. അതിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. നാട്ടിൻപുറ ങ്ങളിൽ  ഡോക്ടർമാരും, എൻജിനീ യർമാരും, വക്കീലന്മാരും, അധ്യാപകരും  സർക്കാർ ജീവനക്കാരും ദൃശ്യമയതോടെ സ്കൂളിന്റെ സാന്നിധ്യം ഗ്രാമം തിരിച്ച റിഞ്ഞു. കണ്ടാരംതറ മൈതാനം സ്കൂൾ കുട്ടികളുടെ കായിക പരിശീലനത്തിന് ഒരു അനുഗ്രഹമാണ്. പ്രാഥമികാരോഗ്യ കേന്ദ്രം  ഈ സ്കൂളിനരികിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സബ് ജില്ലയിലെ കൂടുതൽ വിദ്യാർത്ഥികളും അധ്യാപകരും ഉള്ള യു .പി സ്കൂൾ എന്ന സ്ഥാനം അലങ്കരിച്ചു പോരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ആറേഴു കിലോമീറ്റർ ദൂരം യാത്ര ചെയ്യണമെന്നതാണ് ഈ സ്കൂൾ നേരിടുന്ന പ്രധാന  വെല്ലുവിളി.
    സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകുന്നത് 23 അംഗങ്ങൾ ചേർന്ന മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റാണ്. ഇപ്പോഴത്തെ മാനേജർ സ്കൂളിലെ മുൻ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരൻ മാസ്റ്ററാണ്
<small>ചെറിയ എഴുത്ത്</small>
=== തലക്കെട്ടാകാനുള്ള എഴുത്ത് ===


== <big>തലക്കെട്ടാകാനുള്ള എഴുത്ത്</big><big>വലിയ എഴുത്ത്</big> ==
== <big>തലക്കെട്ടാകാനുള്ള എഴുത്ത്</big><big>വലിയ എഴുത്ത്</big> ==
3,234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1118129" എന്ന താളിൽനിന്ന് ശേഖരിച്ചത്