പ്രതീക്ഷ

ഒരു രാത്രിയിൽ നിലാവ് നോക്കി നിൽക്കുകയായിരുന്നു അവൻ.

മനൂ ....

അമ്മയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. എന്താ നിനക്കൊരു സങ്കടം ?  ഇന്നും ഞാൻ മാധവന്റെ വീട്ടിൽ പോയിരുന്നു .ടീവിയിൽ ഓൺലൈൻ ക്ലാസ്സ്‌ കാണാൻ  . പക്ഷേ  അവന്റെ അമ്മ എന്നെ കണ്ടപ്പോൾ അകത്തു കയറേണ്ട എന്ന് പറഞ്ഞ് വാതിലടച്ചു  .  എന്നാണ് ഈ  കൊറോണ മാറി സ്കൂളിൽ പോവാൻ പറ്റാഅമ്മേ .  എല്ലാം ശരിയാവും മനു . ഇപ്പോഴത്തെ ഈ അവസ്ഥയിൽ അച്ഛന് അവിടെ പണി കുറവായതുകൊണ്ടാണ് പൈസയൊന്നും അയക്കാത്തത് .  പെട്ടെനാണ് അമ്മയുടെ കൈയ്യിലെ കത്ത് മനു കണ്ടത്. അത് അച്ഛന്റെ കത്താണോ ? അവൻ ചോദിച്ചു .  അതെ  ഇതിൽ ഒരു സന്തോഷ വാർത്തയുണ്ട് വായിച്ചു നോക്ക്  ഇത്രയും പറഞ്ഞ് അമ്മ ആ കത്ത് അവനു നൽകി . അവൻ കത്ത് തുറന്നു വായിച്ചു  അവന്റെ കണ്ണുകൾ തിളങ്ങി .

അച്ഛൻ നാളെ വരും അല്ലേ അമ്മേ ?  എനിക്കൊരു സർപ്രൈസ് ഉണ്ടെന്ന് എഴുതിയിട്ടുണ്ട്. ആ  വരും അവന്റെ സന്തോഷത്തിൽ അമ്മയും പങ്കുചേർന്നു .

കൊറോണ പടർന്നതുകൊണ്ട് ഒരു വർഷമായിട്ട് അച്ഛന് നാട്ടിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല . ആദ്യമായാണ്  മനു ഇത്രയും നാൾ അച്ഛനെ വിട്ട് നിൽക്കുന്നത്. നാളെ എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാവും   അതോർത്തു അവൻ ഉറങ്ങാൻ കിടന്നു . അതി രാവിലെ തന്നെ അവൻ എഴുന്നേറ്റു . അച്ഛൻ വന്നാൽ ആദ്യം എന്നെ കാണണം   ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം   എന്നൊക്ക പറഞ്ഞ്  പടിക്കലേക്കുതന്നെ നോക്കി സന്തോഷിച്ചു നിൽക്കുകയാണ് മനു  . അങ്ങനെ സമയം കടന്നുപോയി  രാവിലെ കഴിഞ്ഞു , ഉച്ച കഴിഞ്ഞു..

കോവിഡ് ടെസ്റ്റ്‌ കഴിഞ്ഞിട്ടേ വരൂ എന്ന് പറഞ്ഞിരുന്നെങ്കിലും ഇത്ര വൈകുമെന്ന് അവൻ വിചാരിചില്ല . പെട്ടെന്ന് മുറ്റത്ത്‌ ഒരു കാർ വന്നുനിന്നു .  ആ കാറിൽ അച്ഛനും തനിക്കുള്ള സർപ്രൈസും ഉണ്ടാവുമെന്ന് കരുതി  അവൻ സന്തോഷത്തോടെ  ആ  കാറിലേക്ക് നോക്കി നിന്നു . പക്ഷേ  കാറിൽ വന്നത് അച്ഛനല്ല  , അച്ഛന്റെ കൂട്ടുകാരനാണ് .  അദ്ദേഹത്തെ കണ്ടപ്പോൾ അമ്മ അവരുടെ അടുത്തേക്ക് ചെന്നു . അവർ അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്   മനുവിന് ഒന്നും മനസ്സിലായില്ല . അവസാനം അമ്മ കരയുന്നതാണ് അവൻ കണ്ടത് .  അവൻ അമ്മക്കരികിലേക്ക് ചെന്നു .  കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് ബോഡി കാണാൻ പറ്റില്ല എന്ന് പറയുന്നത് അവൻ കേട്ടു .  ശേഷം  അദ്ദേഹം മനുവിന് നേരെ തിരിഞ്ഞ് ഒരു പൊതി കൊടുത്തിട്ട് അവനോട് പറഞ്ഞു ഇത് അച്ഛൻ നിനക്ക് തന്നയച്ച സർപ്രൈസ് ആണ്  നന്നായി പഠിക്കണമെന്ന് പറയാൻ പറഞ്ഞു  .     അച്ഛനെവിടെ ? മനു ചോദിച്ചു .

അച്ഛൻ നാളെ വരും . അദ്ദേഹം അത് പറയാൻ പാടുപെട്ടു . പിന്നെ അദ്ദേഹം പെട്ടെന്ന്തന്നെ പോയി .

അച്ഛൻ നാളെ വന്നാൽ തനിക്കിനി തടസ്സങ്ങളില്ലാതെ പഠിക്കാമെന്നും , മാധവന്റെ അമ്മ വാതിലടക്കില്ലായെന്നും അവൻ മനസ്സിൽ ഓർത്തു  .  ഒപ്പം ആദ്യമായി അച്ഛൻ വരാമെന്നു പറഞ്ഞു വാക്ക് തെറ്റിച്ചതിൽ തനിക്കുള്ള പരിഭവം അറിയിക്കണമെന്നും അവൻ തീരുമാനിച്ചു  .  അങ്ങനെ അച്ഛൻ നാളെ വരുമെന്ന പ്രതീക്ഷയിൽ അവൻ നാളെയും കാത്തിരിക്കും ...

അഞ്ജനരാഗേഷ്

നാല് - എ

കെ വി എം  യു പി സ്കൂൾ പൊൽപ്പുള്ളി .

"https://schoolwiki.in/index.php?title=പ്രതീക്ഷ&oldid=1466919" എന്ന താളിൽനിന്ന് ശേഖരിച്ചത്