36002വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർഥികളുടെ സാഹിത്യ ബോധത്തെയും കലാചിന്തയെയും  മാനവികതയിൽ ഊന്നി നിന്നു കൊണ്ട് വിമലീകരിക്കുക  എന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പിന്റ  വിദ്യാരംഗം കലാസാഹിത്യ വേദി എന്ന സർഗാത്മക  സംഘടന നമ്മുടെ സ്കൂളിലും സജീവമായി നടന്നുവരുന്നു. 2021 -22 വർഷത്തെ കൺവീനറായി ശ്രീമതി ഷൈല മാത്യുവിനെയും  വിദ്യാർഥി പ്രതിനിധികളായി മാസ്റ്റർ അലിൻ ഐസക് മനോജിനെയും, കുമാരി അഖില എം പിള്ളയെയും  തിരഞ്ഞെടുത്തു.

ജൂൺ 19ന് വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കവിതാലാപനം,  പ്രസംഗം,  കവിതാരചന,  കഥാരചന, ആസ്വാദനക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തി,  വിജയികളെ കണ്ടെത്തി.വായനവാ രത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ  നടത്തിയ ജില്ലാതല പ്രസംഗമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുമാരി അഖില എം  പിള്ള  മൂന്നാം സ്ഥാനം നേടുകയുണ്ടായി.

ജൂലൈ 5ന് ബഷീർ അനുസ്മരണ ദിനത്തിൽ റാണി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കഥകളുടെ ആസ്വാദനക്കുറിപ്പ് ,  ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ നിർമ്മാണം,  കഥാവതരണം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

ചിങ്ങം ഒന്നിന് കേരളപ്പിറവി,  കർഷകദിനം ഇവ യോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം പ്രസിദ്ധ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി റാണി സൂസൻ ജോർജ്  സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ ബിജു ടി  വർഗീസ്, റവ. ഫാദർ ഉമ്മൻ പടിപ്പുരയിൽ,  കുമാരി അഖില എം പിള്ള എന്നിവർ ആശംസകളും ശ്രീമതി ഷൈല മാത്യു കൃതജ്ഞതയും അർപ്പിച്ചു.

മാസ്റ്റർ അഭിനന്ദുവിന്റ  പച്ചക്കറികൾ ഉപയോഗിച്ചുള്ള നാനോ ശില്പനിർമ്മാണം,  നിജലി ന്റ  കവിതാലാപനം, ജനിഫറിന്റെ  നാടോടി നൃത്തം,  ആരോണിന്റ  ഗാനം തുടങ്ങിയ കലാപരിപാടികൾ അടങ്ങിയ വീഡിയോ പ്രകാശിപ്പിച്ചു.

കായംകുളം സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യവേദി  സർഗോൽസവത്തിൽ മിക്കയിന ങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. കുമാരി നന്ദ പ്രസാദിനെ കവിതാലാപനത്തിന്  ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.

ഇങ്ങനെ കുട്ടികളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  സ്കൂളിൽ നടന്നു വരുന്നു.

വിദ്യാരംഗം‌ റിസൾട്ട്
മലയാളദിനം കർഷകദിനം ഉത്‌ഘാടനം https://youtu.be/SiBZbtOhte8
വയലാർ ശരത്ചന്ദ്ര വർമ്മയുടെ ഉദ്ഘാടന  സന്ദേശം https://youtu.be/MP9YSatSwzA?t=11