ശുചിത്വം എന്നൊരു ശീലം നമ്മുടെ
മനസിൽ നിന്ന് തുടങ്ങേണം,
ഉണർന്നെണീറ്റാൽ പല്ലും മുഖവും
ശുചിയാക്കേണം നന്നായി,
രണ്ടുനേരം കുളിച്ചിടേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം,
പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ഇടണം
വീടും പരിസരവും ശുചിയാക്കേണം നന്നായി,
മാലിന്യങ്ങൾ വലിച്ചെറിയാതെ
സംസ്കരിക്കാം നമ്മൾക്ക്,
കൊറോണ എന്നൊരു മഹാമാരി
ആളിപ്പടരും രാജ്യത്ത്,
ശുചിത്വം എന്നൊരു ശീലത്തെ
പാലിക്കേണം നാമെല്ലാം,
പ്രതിരോധിക്കാം നമ്മൾക്ക്
കൊറോണ എന്നൊരു രോഗത്തെ,
കൈകോർത്തീടാം നമ്മൾക്ക്
ശുചിത്വ സുന്ദര നാടിന്നായി