പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം-റിപ്പോര്‍ട്ട്
വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പദ്ധതിയുടെ സ്കൂള്‍തല പ്രവര്‍ത്തന പരിപാടികള്‍ ജനുവരി 27 രാവിലെ 10.00 മണിക്ക് അസ്സംബ്ലിയോടെ ആരംഭിച്ചു .അസ്സംബ്ലിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം സ്കൂള്‍ ഹെഡ്മിസ്ട്രസ് നടത്തി. ആയതിനെപ്പറ്റിയുള്ള ലഘു വിവരണവും നല്‍കി.തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരണം നല്‍കി. അസ്സംബ്ലിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ ക്ലബ് രൂപീകരണത്തെപ്പറ്റിയും ഹെഡ്മിസ്ട്രസ് വിശദീകരിച്ചു. അസ്സംബ്ലിക്ക് ശേഷം ക്‌ളാസ്സുകള്‍ ആരംഭിച്ചു തുടര്‍ന്ന് ഈ പ്രത്യേക ലക്ഷ്യവുമായെത്തിയ ജനപ്രതിനിധികള്‍ ,രക്ഷിതാക്കള്‍,പൂര്‍വ വിദ്യാര്‍ത്ഥികള്‍,നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പരസ്പരം കൈ കോര്‍ത്തുനിന്നു എടുത്തു.തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി'
ചിത്രങ്ങള്‍