ഭീതി പരത്തുന്നു ഭയാനകമാകുന്നു വീണ്ടുമൊരു-
മഹാമാരി ഭീകരനാകുന്ന വിനാശകാരൻ.
കൊറോണ എന്ന നാശകാരി താണ്ഡവനടനം
തുടരുന്ന വേളയിൽ ഭൂലോകമാകെ,
വിറകൊള്ളുന്നിപ്പോൾ പ്രാണനായ് കേഴും
മർത്യകുലം മാനുഷരെല്ലാരുമൊന്നാണെന്ന്
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ അത്.
മർത്യരെ തുടച്ചുനീക്കാൻ വന്ന മഹാമാരിയോ
പേമാരി പെയ്‌തൊന്ന് വന്ന നാളിൽ
പ്രാണനായ് കേഴുന്നു മർത്യരെല്ലാം.
ജാതിയേതൊന്നുമില്ല, മതമേതൊന്നുമില്ല
പ്രാണനായ് കേണു ഞങ്ങൾ.
കാലമേറെ കഴിഞ്ഞില്ല
ജാതിയായ് മതമായ് ഞാനായി നീയായ്
ഞങ്ങളായ് നിങ്ങളായ് പകയുള്ള
പുകയുന്ന മനമോ മർത്യർ വീണ്ടും
വിഭ്രാന്തമനമതിൽ വിഷഗണമൂറും
അശനിപാതം വിളിച്ചിതാ കൊറോണയായും
കോവിഡായും പ്രാണനായ് കേഴുന്നു.
ഒറ്റപ്പെടലില്ല എല്ലാരും ഒന്നാണെന്ന വാക്കുമാത്രം
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ.
മുച്ചൂടും മർത്യരെ തീർക്കാൻ
പാഠം പഠിക്കാത്ത മർത്യന്റെ
ചിന്തകൾ പാകപ്പെടുത്താൻ അടയാളരൂപം.
ഒത്തൊരുമിക്കാം വീടിനുള്ളിൽ
ഈ മഹാമാരിയെ നേരിടാം നമുക്കൊന്നിച്ച്.