എ ഡി 1929 ലാണ് പൂവണത്തുംമൂട് ഗവ. എൽ പി.എസ്സ് പ്രവർത്തനം ആരംഭിച്ചത്. മാനേജ്മെന്റ് സ്കൂൾ ആയിട്ടാണ് തുടക്കം. വാമനപുരം കുണ്ടയത്ത് കോണത്ത് വിളയിൽ വീട്ടിൽ പി. സരസ്വതിയമ്മയായിരുന്നു സ്കൂൾ മാനേജർ. അവർ തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സും. പൂവണത്തുംമൂട് കിഴക്കേക്കര പുത്തൻ വീട്ടിൽ വാസുദേവ പിള്ള മകൾ പത്മാക്ഷിയമ്മയായിരുന്നു സ്കൂളിലെ ആദ്യ വിദ്യാർത്ഥിനി. 1948 ൽ സ്കൂൾ സർക്കാറിന് കൈമാറി.

1929 മുതൽ നിരവധി ആളുകൾ ഇവിടെ പഠിച്ച് സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. എങ്കിലും സമീപകാലത്ത് പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ള വിദ്യാർത്ഥികളുടെ കുറവ് നമ്മുടെ വിദ്യാലയത്തേയും ബാധിച്ചിരുന്നു. നല്ലവരും വിദ്യാലയത്തോട് കൂറുള്ളവരുമായ നാട്ടുകാർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവര‍ത്തകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ ഇവരുടെയെല്ലാം പരിശ്രമഫലമായി വിദ്യാലയത്തെ വികസ്വരപാതയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അടുത്ത വർഷങ്ങളിൽ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുവരുന്നുണ്ട്.

"https://schoolwiki.in/index.php?title=പൂവണത്തുംമൂട്/ചരിത്രം&oldid=1522625" എന്ന താളിൽനിന്ന് ശേഖരിച്ചത്