പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/ആഹാരവും രോഗപ്രതിരോധവും
ആഹാരവും രോഗപ്രതിരോധവും
രോഗപ്രതിരോധശേഷിയും നാം കഴിക്കുന്ന ആഹാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇത്തരം ആഹാരങ്ങളിൽ ചിലതെങ്കിലും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി കൈവരിക്കാം. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ, ബെറി, പപ്പായ എന്നിവ കഴിക്കുക. രോഗപ്രതിരോധശേഷിയും ഒപ്പം ശ്വസനസംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാം. കൂൺ വെളുത്ത രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ഭക്ഷണമാണ്. ശരീരത്തിലുണ്ടാകുന്ന വിവിധതരം അണുബാധകളെ തടയാനും കൂണിന് കഴിവുണ്ട്. അലിസിൻ എന്ന രാസപദാർത്ഥം അടങ്ങിയിട്ടുള്ള വെളുത്തുള്ളി അലർജി, ജലദോഷം തുടങ്ങി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. മഞ്ഞൾപ്പൊടി ചേർത്ത പാൽ അദ്ഭുതകരമായ രോഗപ്രതിരോധശേഷിയുള്ള പാനീയമാണ്. പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിട്ടുള്ള തൈര് ദഹനസംബന്ധമായ രോഗങ്ങളെ തടയും. ബാർലി, ഓട്സ് എന്നിവയിലുള്ള ബീറ്റാ ഗ്ലൂക്കോൻ ഫൈബർ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഗ്രീൻടീ, ഹെർബൽ ടീ, ചെമ്പരത്തിപ്പൂവിട്ട് തയാറാക്കിയ ചെമ്പരത്തിച്ചായ എന്നിവയും രോഗപ്രതിരോധശേഷി നൽകും. ഇലക്കറികളും പയറു വർഗങ്ങളും ചെറുമത്സ്യങ്ങളും നിത്യവും കഴിക്കുക. ........................
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |