കൊറോണ
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. 1937 ൽ പക്ഷികളിലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇവ ശ്വാസനാളികളെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ രോഗത്തിൻെറ ലക്ഷണങ്ങൾ. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപുറപ്പെട്ടത്. എങ്കിലും ഇന്ന് മറ്റ് ഭൂരിഭാഗം രാജ്യങ്ങളെയും കൊറോണ വിഴുങ്ങിയിരിക്കുകയാണ്. കൊറോണ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തെ കോവിഡ്-19 എന്നും വിളിക്കുന്നു. ചൈന ഇപ്പോൾ കൊറോണ രോഗത്തിൽ നിന്നും വിമുക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ അമേരിക്ക, സ്‍പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിനു മുകളിൽ ജനങ്ങളെ ഈ മഹാമാരി കൊന്നൊടുക്കി. എന്നാൽ കേരളം ലോകത്തിനു തന്നെ മാതൃകയായി മികച്ച രീതിയിൽ ഇതിനെ പ്രതിരോധിക്കുന്നു. രോഗബാധിതരായ പകുതിയിലധികം പേരും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണ മുതിർന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇപ്പോൾ 4 ആഴ്ചയായി രാജ്യം ലോക് ഡൗൺ ആണ്. മഹാപ്രളയം, നിപ ഇവയെ അതിജീവിച്ച നമുക്ക് കൊറോണയെയും പ്രതിരോധിക്കാനാവും. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം നമുക്ക് തിരികെപ്പിടിക്കാം.
വൈഗ കെ
4 ഗവ. എൽ പി സ്‍കൂൾ പുല്ല്യോട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം