പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മിന്നൂസിന്റെ കൊറോണാ കാലം
മിന്നൂസിന്റെ കൊറോണാ കാലം
ഒരിടത്ത് ഒരു കൊച്ചുസുന്ദരി ഉണ്ടായിരുന്നു അവളുടെ പേര് മിന്നൂസ് അവൾക്ക് അവളുടെ അച്ഛനെയും അമ്മയെയും വളരെ ഇഷ്ടമാണ് ഒരു ദിവസം അവളുടെ അച്ഛൻ അവൾക്ക് ഒരു പുതിയ സൈക്കിൾ വാങ്ങി കൊടുത്തു അവൾ അതും എടുത്ത് അവളുടെ കൂട്ടുകാരുടെ അടുത്ത് ചെന്നു അവരെല്ലാം ഇങ്ങനെ പറഞ്ഞു മിന്നൂസ് നീ ഇതൊന്നും അറിയുന്നില്ലേ കൊറോണ പടർന്നു പിടിക്കുന്ന കാലമാണ് നീ വേഗം വീട്ടിൽ ചെന്ന് കൈ സോപ്പിട്ട് കൈ കഴുകു മിന്നൂസ് കരഞ്ഞുകൊണ്ട് വീട്ടിൽ ചെന്നു എന്നിട്ട് കൂട്ടുകാർ പറഞ്ഞ കാര്യം അച്ഛനോട് പറഞ്ഞു അപ്പോൾ അവളുടെ അച്ഛൻ ചെറുപുഞ്ചിരിയോടെ അവളെ നോക്കി എന്നിട്ട് പറഞ്ഞു മോളെ മോളുടെ നന്മയ്ക്ക് വേണ്ടിയാണ് അവർ അങ്ങനെ പറഞ്ഞത് അച്ഛൻറെ മിടുക്കിക്കുട്ടി കൈ സോപ്പിട്ട് കഴുകി വരു അവൾ വേഗം കൈ കഴുകി വന്നു അപ്പോൾ അവളുടെ അച്ഛൻ അവളെ സൈക്കിൾ ചവിട്ടാൻ അവരുടെ പറമ്പിൽ കൊണ്ടുപോയി അവൾക്ക് വളരെ സന്തോഷമായി ഇതുപോലെ നിങ്ങളും നിങ്ങളുടെ കുട്ടികളുടെ കൂടെ കളിക്കണേ
|