പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19 - 2020
കോവിഡ് 19 - 2020
രാജ്യമാകെ പടർന്നു പിടിച്ച മാരകമായ ഒരു രോഗമാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 .ഇന്ന് ജനജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം കൂടിയായിരിക്കുകയാണ് ഈ മാരക രോഗം.ജനജീവിതം വളരെയധികം ദുരിതപൂർണമായി തീരുകയാണ് ഇന്ന് . ഭക്ഷ്യ സാധനങ്ങളുടെ അഭാവം വളരെയേറെയാണ്.ഈ ലോക് ഡൗൺ കാലത്ത് പാവപ്പെട്ട സാധാരണക്കാരായ ജനങ്ങൾ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ വളരെയധികം കഷ്ടപ്പെടുകയാണ്.ദിവസവും ജോലി ചെയ്ത് കിട്ടുന്ന വരുമാനം മാത്രം ' കൊണ്ട് മാത്രം ജീവിക്കുന്നവർ ഒട്ടനവധി യുണ്ട്. അതുമില്ലാതായപ്പോൾ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകുമെന്ന ഭീതിയിലാണവർ .പുറത്തു പോലും പോകാൻ കഴിയാതെ വീടിനുള്ളിൽ കഴിയേണ്ടി വരുന്നത് നമ്മെ വളരെയധികം ദു:ഖത്തിലാഴ്ത്തുകയാണ്. കൊറോണയെന്ന മാരക രോഗത്തെ തുരത്താൻ സർക്കാരിന്റെ നിർദ്ദേശം നാം ഓരോരുത്തരും പാലിക്കേണ്ടത് അത്യാവശ്യമാണ് .ലോകമൊട്ടാകെ പടർന്നു പിടിച്ച ഈ രോഗം ഇന്ന് നമ്മുടെ നാട്ടിലും എത്തിരിക്കുകയാണ്. അതിനു വേണ്ടി വീടുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതും നിർബന്ധമായി ചെയ്യേണ്ട കാര്യമാണ്. നാം ഓരോരുത്തരും ഈ രോഗത്തെ കുറിച്ച് കാര്യമുള്ളവരായി തീരണം. ടി.വി ന്യൂസുകളിൽ ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ ചിത്രങ്ങൾ കാണുമ്പോൾ എന്തെന്നില്ലാത്ത ഭീതിയാണ് നമ്മിലുണ്ടാക്കുന്നത് .ഈ ലോക് ഡൗൺ കാലത്ത് ഇതുവരെ സമയമില്ലാത്തവർക്ക് കൂടുതൽ സമയം കിട്ടി എന്നുള്ളത് സത്യമാണ് .സമയം ചിലവഴിക്കാൻ വഴികളില്ലാതെ ജനങ്ങളെല്ലാം പരി ഭ്രാന്തരായിരിക്കുകയാണ് കൂടുതലും പുരുഷന്മാരാണ് .വീട്ടിലുള്ള സ്ത്രീകൾ പാചകത്തിനും പച്ചക്കറി തോട്ടങ്ങളുണ്ടാക്കാനും സമയം കണ്ടെത്തി പലരും മൊബൈൽ ഫോണുകളിൽ നിന്നും കൈയെടുക്കാതെ ചാറ്റു ചെയ്യുകയാണ്. ഇന്ന് ആശുപത്രികളിൽ രോഗികളില്ല .ഡോക്ടർമാർക്ക് ജോലിയില്ല .ഓരോ ദിവസവും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഹോസ്പിറ്റലുകൾ കാലിയായിരിക്കുകയാണ് .ഒരു ജലദോഷം വരുമ്പോൾ ഡോക്ടറടുത്ത് ഓടുന്ന ജനങ്ങൾ ഇന്ന് കൊറോണ ഭീതിയിൽ വീട്ടിലൊതുങ്ങി .പല മാറ്റങ്ങളും ഇതോടെ ജനജീവിതത്തിൽ ഉണ്ടായിട്ടുണ്ട് .ഫാസ്റ്റ് ഫുഡുകളുടെ പിന്നാലെ പായുന്ന ജനങ്ങൾ ഇന്ന് വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി .സ്വന്തമായി പാചകം ചെയ്യുന്നതിൽ മികവ് കാട്ടി. അവസാനമായി എനിക്കൊന്നേ പറയാനുള്ളൂ ഈ കൊറോണയെ തുരത്താൻ വേണ്ടി സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിച്ച് മുന്നോട്ടു പോവുക. വരും ദിവസങ്ങളിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുത്താൻ ശ്രമി ക്കുക. രാജ്യത്തിനു വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കുക. വരും കാലങ്ങളിൽ ശാന്തിയും സമാധാനവും നിറഞ്ഞ ലോകത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയുമാറകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു .
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |