കോവിഡ് 19, 2020

അവധിക്കാലം നേരത്തെ ആയതി ൽ ആദ്യമൊക്കെ വളരെ സന്തോഷം തോന്നി. പിന്നീട് ദിവസം കഴിയും തോറും മടുപ്പ് തോന്നാൻ തുടങ്ങി. കൊറോണ എന്ന ഭീകരൻ ലോകത്തെയാകെ വിറപ്പിച്ച് എല്ലാ ജന ങ്ങളെയും വീട്ടിലിരു ത്തി. ഇതിലൂടെ ഞങ്ങൾക്ക് നഷ്ടമായത് സന്തോഷകരമായ അവധിക്കാലമാണ് കൂട്ടുകാരോടൊത്ത് കളിക്കാനോ കുടുംബ വീടുകളി ൽ പോകാനോ എന്തിന് ;വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവാദ മില്ല. എല്ലാം നമ്മുട സുരക്ഷയ്ക്കാണെ ന്ന് കരുതി ആശ്വ സിക്കാം. ഈ സ്റ്ററും വിഷുവും ആഘോഷങ്ങളില്ലാ തെ കടന്നുപോയി. കഴിഞ്ഞ ദിവസമാണ് വിഷുവിന് വിഷുവം എന്ന പേര് കൂടി ഉണ്ടെന്ന് എനിക്ക് മനസിലായത്. ഈ കാലത്ത് ഉച്ച നേരത്ത് നിഴൽ ഉണ്ടാവില്ല എന്ന് അചഛൻ പറഞ്ഞു. അത് കണ്ടെത്താൻ ഏപ്രിൽ 17 മുതൽ മൂന്ന് ദിവസം ഞാൻ നിഴൽ പരീക്ഷണം നടത്തി. എന്റെ പരീക്ഷണം. വീട്ടുമുറ്റത്ത് ഒരു വടി ഉറപ്പിച്ചു വെച്ചു. മരത്തണലില്ലാത്ത സ്ഥലത്താണ് ഉറപ്പിച്ചത്. രാവിലെ 10:45 മുതൽ 1: മണി വരെ നിഴലിന്റെ സ്ഥാനം നിരീക്ഷിച്ച് രേഖപ്പെടുത്തി വച്ചു. സമയം 12:27 ആയപ്പോൾ സൂര്യൻ വടിയുടെ നേരെ മുകളിൽ വന്നു. നിഴലില്ലാതായി. ഇങ്ങനെ 18, 19 എന്നീ ദിവസങ്ങളിലും എനിക്ക് കാണാൻ കഴിഞ്ഞു. നിരീക്ഷിച്ചപ്പോൾ എനിക്ക് കൗതുകം തോന്നിയ അനുഭവമായിരുന്നു ഇത്.

ചിന്മയ് ദർശ്
3 A പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം