പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങി ലോകത്തെല്ലാം പരന്നുപിടിക്കുന്ന കൊറോണ വൈറസ് അനേകം പേരുടെ മരണം വരെ കണ്ടുതുടങ്ങി. കേരളത്തിൽ ആദ്യമായി തൃശൂർ ആണ് രോഗം കണ്ടെത്തിയത്. ഇന്ന് ലോകത്ത് 185 ഓളം രാജ്യങ്ങളിൽ രോഗം പടർന്ന് പിടിച്ചിട്ടുണ്ട്. അമേരിക്ക, ഇറ്റലി, ബ്രിട്ടൺ, സ്‌പെയിൻ, തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഈ രോഗം ഭീതി വിതച്ച് മുന്നോട്ട് പോകുന്നു. സാമൂഹിക അകലം പാലിക്കുക കൈയ്യും മുഖവും സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയായി കഴുകുക എന്നിവയാണ് രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ. സമ്പർക്കത്തിലൂടെയും രോഗം പടരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പനി, ശ്വാസതടസ്സം, തൊണ്ട വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ ഇല്ലാതെയും രോഗം വരാം. ഈ ഒരു സാഹചര്യത്തിൽ നമ്മുക്ക് വേണ്ടത് ധൈര്യമാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |