അദൃശ്യ ശത്രു
അദൃശ്യനാമൊരു ശത്രുവിനാൽ
ലോകം പേടിയിൽ മുങ്ങുമ്പോൾ
മാനവരെല്ലാം ഒന്നാണെന്ന
മഹദ് വചനം ഓർത്തീടാം
ഞങ്ങളിലില്ല വർണ്ണവെറി
ഞങ്ങളിലില്ല മതസ്പർദ്ധ
ഞങ്ങളെല്ലാം ഒന്നായി
ഒരുമിച്ചതിനെ ചെറുത്തീടും
ഓരോ ദിനവും വിജയദിനങ്ങൾ
ഓരോ ചുവടും വിജയപഥത്തിൽ
പൂർവ്വികകാലടി നോക്കി ഞങ്ങൾ
ഒന്നിച്ചൊന്നായി മുന്നേറും
അരൂപിയാമീ ദുരിതത്തെ
അടിച്ചമർത്തും ഇതു സത്യം
പുതിയൊരു പുലരി വിരിഞ്ഞീടും...
പുതിയൊരു ലോകം പിറന്നീടും...