പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/രാജാവിന്റെ ബുദ്ധി

രാജാവിന്റെ ബുദ്ധി

ഒരിടത്തൊരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ ലതയും ലക്ഷ്മിയും എന്ന പേരിൽ രണ്ട് സ്ത്രീകൾ താമസിച്ചിരുന്നു.ഇവർ രണ്ടു പേരും അയൽക്കാരായിരുന്നു. ലതയുടെ വീട്ടിൽ നിന്ന് സാധനങ്ങൾ ഇടയ്ക്കിടെ .ലക്ഷ്മി മോഷ്ടിക്കാറുണ്ടായിരുന്നു.എന്റെ പാത്രം കണ്ടോ എന്ന് ചോദിച്ചാൽ അത് മതി വഴക്ക് തുടങ്ങാൻ. അങ്ങനെയിരിക്കേ ഒരു ദിവസം ലതയുടെ കോഴിയെ കാണാതായി.
ലത ലക്ഷ്മിയുടെ വീട്ടിൽ ചെന്ന് ലക്ഷ്മിയോട് പറഞ്ഞു: "എടീ .. എന്റെ കോഴിയെ കാണുന്നില്ല. മര്യാദയ്ക്ക് നീ എന്റെ കോഴിയെയിങ്ങ് തന്നേക്ക്
ഞാൻ നിന്റെ കോഴിയെ കണ്ടില്ല.മര്യാദയ്ക്കു ജീവിക്കുന്നവരെക്കുറിച്ച് തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ ": എന്ന് ലക്ഷമി മറുപടി പറഞ്ഞു.
അങ്ങനെ അവർ തമ്മിൽ പൊതിഞ്ഞ വഴക്ക് തുടങ്ങി. അങ്ങനെ അവർ രണ്ടു പേരും കൂടെ പരാതിയുമായി രാജാവിന്റെ അടുത്തെത്തി.
ലത രാജാവിനോട് തന്റെ പരാതി പറഞ്ഞു:"മഹാ രാജാവേ ,ലക്ഷ്മി എന്റെ കോഴിയെ മോഷ്ടിച്ചു.തിരികെ തരാൻ മഹാരാജൻ:ഒന്ന് കൽപിക്കണം"
രാജാവ് ലക്ഷ്മിയെ നോക്കിയപ്പോൾ അവളുടെ തലയിൽ ഒരു കോഴി തൂവൽ ഇരിക്കുന്നത് കണ്ടു. എന്തോ പന്തികേട് തോന്നിയ ലക്ഷ്മി തന്റെ തലയിൽ പരതി. അവൾക്ക് അത് തൂവലാണെന്ന് മനസിലായി ,അതെടുത്തുകളയാനായി ശ്രമിച്ചപ്പോൾ രാജാവ് പറഞ്ഞു: "ഇനിയും സത്യം മൂടിവയ്ക്കാൻ വെറുതേ ശ്രമിക്കണ്ട. എനിക്ക് കാര്യം മനസിലായി.ആ സ്ത്രീയുടെ കോഴിയെ തിരികെ കൊടുത്തേക്കൂ. ഇനിയും നീ മോഷണം ആവർത്തിച്ചാൽ തക്കതായ ശിക്ഷ നൽകുന്നതാണ് "ലക്ഷ്മി ഇത് കേട്ടപ്പോൾ വല്ലാതെ ഭയചകിതയായി. അതോടെ ലക്ഷ്മിയുടെ മോഷണവും അവസാനിപ്പിച്ചു
ഗുണപാഠം - എന്ത് കള്ളത്തരം കാണിച്ചാലും ഒരിക്കൽ പിടിയിലാകും.


അനഘ അജേഷ്
6 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ